റിലയന്‍സ് സോളാര്‍ കമ്പനികളുടെ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചു
മുംബൈ: ആര്‍ഐഎല്‍ (റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) പുതിയതായി ആരംഭിച്ച റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, റിലയന്‍സ് ന്യൂ സോളാര്‍ തുടങ്ങിയ കമ്പനികളുടെ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചു. മുകേഷ് അംബാനിയുടെ ഇളയമകനാണ് ആനന്ദ് അംബാനി. സൗദി അരാംകോ നിക്ഷേപകരായ റിലയന്‍സ് ഓയില്‍ ടു കെമിക്കല്‍ ബോര്‍ഡിലും ആനന്ദിനെ നിയമിച്ചിട്ടുണ്ട്. ജിയോ പ്ലാറ്റ് ഫോമുകളുടെ ബോര്‍ഡില്‍ ഡയറക്ടറായും ആനന്ദ് സേവനമനുഷ്ഠിക്കുന്നു, അതില്‍ സഹോദരങ്ങളായ ഇഷ, ആകാശ് എന്നിവരും അംഗങ്ങളാണ്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ പുതിയ ഊര്‍ജ്ജ ബിസിനസില്‍ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ''ഞങ്ങളുടെ ലെഗസി ബിസിനസിനെ സുസ്ഥിരവും നെറ്റ് സീറോ കാര്‍ബണ്‍ മെറ്റീരിയല്‍ ബിസിനസാക്കിയും മാറ്റും,'' ആര്‍ഐഎല്‍ 44-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അംബാനി പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍