ഉള്ളി വാങ്ങാന്‍ ജനങ്ങള്‍ ക്യൂവില്‍; ഒരാളുടെ ജീവന് പൊലിഞ്ഞു; ഉള്ളിവില റോക്കറ്റ് പോലെ കുതിച്ചുയരുന്നു
ഹൈദരാബാദ്: സബ്സിഡി ഉള്ളിക്കായി വരി നിന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ റയ്തൂ ബസാറിലാണ് സംഭവം. 55കാരനായ സംബയ്യയാണ് കുഴഞ്ഞു വീണ് മരിച്ചത്. ഉള്ളി വില കിലോയ്ക്ക് 180 രൂപയിലെത്തി നില്ക്കുമ്പോള് റയ്തൂ ബസാറില്‍ സബ്സിഡി നിരക്കിലാണ് സര്‍ക്കാര്‍ ഉള്ളി എത്തിച്ചിരുന്നത്. കിലോയ്ക്ക് 25 രൂപയാണ് ബസാറിലെ നിരക്ക്. ആധാര്‍ കാര്‍ഡ് കാണിക്കുകയാണെങ്കില്‍ ഒരു കിലോ ഉള്ളി സബ്സിഡി നിരക്കില്‍ ലഭിക്കും. ഇതിനായി വലിയ ക്യൂആണ് ബസാറിലുണ്ടായിരുന്നത്
പലരും പുലര്‍ച്ചെ 5മണി മുതല്‍ ക്യൂ നില്‍ക്കുന്നവരാണ്. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായി സാംബയ്യ കുഴഞ്ഞു വീഴുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മണിക്കൂറുകളോളമുള്ള കാത്തുനില്‍പ്പ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഉള്ളിക്ക് കനത്ത സുരക്ഷ നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മിതമായ നിരക്കില്‍ ഉള്ളി വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ടിഡിപി എംഎല്‍എമാരും പ്രസിഡന്റും പ്രതിപക്ഷ നേതാവ് എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയതിനു തൊട്ടുപിന്നാലെയാണ് സാംബയ്യയുടെ മരണം.
അതേസമയം ഉള്ളിവില കുതിച്ചുയരുന്നതിനിടെ സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഉള്ളിവില കുതിച്ചുയുന്നതിനിടയിലും മാര്‍ക്കറ്റുകളില്‍ ലഭ്യമായ ഉള്ളി ഇല്ല. കേന്ദ്രസര്‍ക്കാര്‍ ഉള്ളിയുടെ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടും പ്രതിസന്ധി ശക്തമാണ്. ഉള്ളിയുടെ സ്റ്റോക്കില്‍ ശക്തമായ സമ്മര്‍ദ്ദം തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്. സ്റ്റോക്കില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ ഉള്ളിയുടെ വില 200 രൂപയ്ക്ക് മുകല്ലേക്കെത്തി. അതേസമയം മൊത്ത വ്യപാരത്തില്‍ ക്വിന്റലിന് മാത്രം 5,500 രൂപയ്ക്കും 14,000 രൂപയ്ക്കുമിടയിലാണ് വില. സ്റ്റേറ്റ് അഗ്രികള്‍ച്ചുറല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ കൂടിയായ സിദ്ദ ഗംഗയ്യ കൂട്ടിച്ചേര്‍ത്തു.
ഉള്ളിക്ക് വില വര്‍ധിച്ചതോടെ ഭക്ഷണത്തില്‍ നിന്ന് ഉള്ളി ഒഴിവാക്കുകയാണ് ഭൂരിഭാഗം ജനങ്ങളും. ഇന്ത്യയില്‍ വര്‍ഷത്തില്‍ 150 ലക്ഷം മെട്രിക് ടണ്‍ ഉള്ളിയാണ് ആവശ്യമായി വരുന്നത്. വിള നശിച്ചതോടെ 50 ശതമാനം ഉള്ളി ഉത്പാദനമാണ് കുറഞ്ഞത്. മഴ പെയ്തതാണ് വിള നശിക്കാന്‍ പ്രധാന കാരണമായത്.
നവംബര്‍ കര്‍ണാടകയിലെ മാര്‍ക്കറ്റുകളില്‍ 60 മുതല്‍ 710 ക്വിന്റല്‍ വരെ ഉള്ളിയാണ് ഒരു ദിവസം എത്തിയിരുന്നത്. എന്നാല്‍ ഇത് ഡിസംബറില്‍ 50 ആയി കുറഞ്ഞു. ഉള്ളി പൂഴ്ത്തി വയ്ക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാനത്ത് വ്യാപക റെയ്ഡ് നടക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഉള്ളി വില നിയന്ത്രിക്കാന്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനും ധാരണായിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്ന് 4,000 ടണ്‍ ഇറക്കുമതി ചെയ്യാനാണ് തീരുമാനം.തുര്‍ക്കിയില്‍ നിന്ന് നേരത്തെ 11000 മെട്രിക് ടണ്‍ ഉള്ളിക്കും ഈജിപ്തില്‍ നിന്ന് 6,090 മെട്രിക് ടണ്‍ ഉള്ളിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതിന് പുറമെയാണ് 4000 ടണ്‍ കൂടി ഇറക്കുമതി ചെയ്യുന്നത്. 1.2 ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതിനോടകം 21,000 ടണ്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടും ഉള്ളിയുടെ വില കുതിച്ചുയരുകയാണ്.
ഉള്ളി ഉപയോഗിക്കാറില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ധനമന്ത്രിയെ ട്രോളിയുള്ള ഇമേജുകളും ചിത്രങ്ങളും ഇതിനകം തന്ന പ്രചരിക്കുകയും ചെയ്തു. ഞാന്‍ ഉള്ളി അധികം കഴിക്കാറില്ലെന്നും, വിലക്കയറ്റം എന്നെ വ്യക്തിപരമായി ബാധിക്കാറില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാമാന്‍. ഉള്ളിയുടെ വിലക്കയറ്റത്തെ പറ്റി പാര്‍ലമെന്റില്‍ പരാമര്‍ശിക്കവെയാണ് ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഞാന്‍ അധികം ഉള്ളിയോ വെളുത്തിയോ കഴിക്കാറില്ല. ള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നും ധനമന്ത്രി പ്രതികരിച്ചു. മന്ത്രിയുടെ പരാമര്‍ശം ലോക്സഭ പരിഹാസത്തോടെയാണ് നോക്കി കണ്ടത്. അതേസമയം ധനമന്ത്രിയുടെ പ്രസ്താവന സഭയിലെ ചിലര്‍ക്കിടയില്‍ ചിരി പടര്‍ത്തുകയും ചെയ്തു.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്ളി ക്ഷാമം പരിഹരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. സ്റ്റോകക്കില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള സമ്മര്‍ദ്ദം ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ലക്ഷ്യമിടുന്നത്. ഉള്ളിക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് ഉള്ളി കൂടുതല്‍ എത്തിക്കുക, കുറഞ്ഞ വിലയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുക തുടങ്ങിയ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍