News

ഗ്രാമീണ മേഖലയ്ക്ക് 5000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് അനില്‍ അഗര്‍വാള്‍ ഫൗണ്ടേഷന്‍

ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയ്ക്ക് 5000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് അനില്‍ അഗര്‍വാളിന് കീഴിലുള്ള വേദാന്ത ഗ്രൂപ്പ്. പോഷകാഹാരം, സ്ത്രീകളുടെയും കുട്ടികളുടേയും വികസനം, മൃഗക്ഷേമം, കായിക മേഖലയിലെ അടിസ്ഥാന നിലവാരം മെച്ചപ്പെടുത്തുക എന്നിവയ്ക്ക് വേണ്ടിയാണ് പണം ചെലവഴിക്കുക. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കൊവിഡ് മുക്ത ഗ്രാമങ്ങള്‍ക്ക് വേണ്ടിയും ചെലവഴിക്കും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന സമഗ്ര പദ്ധതിയുടെ വികസനത്തിനായാണ് 5000 കോടി രൂപ ചെലവഴിക്കുക. അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷനാണ് ഇതിന്റെ ചുമതലയെന്നും ഫൌണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കെപിഎംജിയായിരിക്കും പദ്ധതിയുടെ പങ്കാളി.

 കൊവിഡിന്റെ ആഘാതം കുറയ്ക്കുന്നതിനായി സ്വസ്ത് ഗോണ്‍ അഭിയാന്‍ എന്ന പേരിലുള്ള പദ്ധതിയും ഇതിന് കീഴില്‍ നടപ്പിലാക്കും. കൂടാതെ സാമൂഹിക വികസനത്തിനും അടിസ്ഥാന വികസനത്തിനും രാജ്യത്തിന്റെ അവശ്യ സേവനങ്ങള്‍ക്കും ഈ തുക ചെലവഴിക്കും. സാമൂഹിക വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനുമായി തന്റെ സമ്പാദ്യത്തിന്റെ 75 ശതമാനത്തോളം തുക ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഈ പദ്ധതി തൊഴിവസരങ്ങള്‍ സൃഷ്ടിക്കാനും യുവാക്കള്‍ക്ക് നൈപുണ്യ വികസനത്തിനും സുസ്ഥിരതയും വളര്‍ച്ചയും ഉറപ്പാക്കാനും സാധിക്കും.

അനില്‍ അഗര്‍വാള്‍ തന്റെ സമ്പത്തിന്റെ 75 ശതമാനം സാമൂഹ്യ നന്മയ്ക്കും ജനങ്ങളുടെ ഉന്നമനത്തിനും നല്‍കുമെന്ന് ഇതിനകം തന്നെ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. കൂടാതെ, പ്രോഗ്രാം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും യുവാക്കളെ പുനരുജ്ജീവിപ്പിക്കുകയും സ്ഥിരതയും പുരോഗതിയും കൈവരിക്കുകയും ചെയ്യും.

1000 ഗ്രാമങ്ങള്‍ അടങ്ങുന്ന ഗ്രാമീണ മേഖലയില്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ആദ്യപടിയാണ് സ്വസ്ത് ഗാവോണ്‍ സംരംഭം. 70 ദശലക്ഷം കുട്ടികളെയും 20 ദശലക്ഷം സ്ത്രീകളെയും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നന്ദ ഗര്‍ പദ്ധതിക്കും ഇത് സഹായകമായിത്തീരും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരുന്ന അഗര്‍വാള്‍ ഇന്ന് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 24 ദശലക്ഷത്തിലെയും രാജ്യത്തെ 12 സംസ്ഥാനങ്ങളിലെയും ആയിരം ഗ്രാമങ്ങളിലായി രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനും പിന്തുണ നല്‍കുന്നതിനും ഫൗണ്ടേഷന്‍ പദ്ധതിയിടുന്നുണ്ട്.

ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റുകള്‍, ടെലിമെഡിസിന്‍ സേവനങ്ങള്‍, മെഡിക്കല്‍, ഡയഗ്‌നോസ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരണം, മൊബൈല്‍ മെഡിക്കല്‍ വാന്‍ / ആംബുലന്‍സുകള്‍ തുടങ്ങി ജില്ലാതലത്തിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വിദൂര പ്രദേശങ്ങളില്‍ നടക്കുന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ വഴി പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടക്കും. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിന് ജില്ല തിരിച്ച് ആശുപത്രികളിലും ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും മെഡിക്കല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വേദാന്ത വ്യക്തമാക്കി.

Author

Related Articles