News

ബിപിസിഎലിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ വേദാന്ത രംഗത്ത്; താല്‍പര്യപത്രം സമര്‍പ്പിച്ചു

പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎലിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ വേദാന്ത രംഗത്ത്.  ഓഹരി വാങ്ങുന്നതിന് പ്രാഥമിക താല്‍പര്യപത്രം നല്‍കിയതായി കമ്പനി സ്ഥിരീകരിച്ചു. ബിപിസിഎലിലെ 52.98ശതമാനം ഓഹിരകളാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. താല്‍പര്യപത്രം നല്‍കുന്നതിനുള്ള അവസാനതിയതി നവംബര്‍ 16 ആയിരുന്നു.

നിലവിലുള്ള എണ്ണ-വാതക ബിസിനസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബിപിസിഎലുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്യുമെന്നാണ് വേദാന്ത കരുതുന്നത്. അതേസമയം, സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബിപിസിഎലിനെ ഏറ്റെടുക്കാന്‍ സാധ്യതയുള്ള വിദേശ കമ്പനികളുടെ കൂട്ടത്തില്‍ സൗദി ആരാംകോയുടെ പേരാണ് തുടക്കം മുതല്‍ കേട്ടിരുന്നത്. എന്നാല്‍ സൗദി ആരാംകോയും രാജ്യത്തെ തന്നെ വന്‍കിട കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസും താല്‍പര്യപത്രം നല്‍കിയിട്ടില്ല.

Author

Related Articles