News

അനില്‍ അംബാനിയുടെ കമ്പനി പൂട്ടിപ്പോകാനുള്ള തയ്യാറെടുപ്പില്‍; കമ്പനി ആസ്ഥാനം വില്‍പ്പനയ്ക്ക് നീക്കിവെച്ചു

മുംബൈ:അനില്‍ അംബാനിയുടെ കമ്പനി പൂട്ടിപ്പോകേണ്ട അവസ്ഥയിലാണിപ്പോള്‍. സാമ്പത്തിക പ്രതിന്ധിയില്‍ നിന്ന് കരകയറനാകാതെ കടത്തില്‍ മുങ്ങിയിരിക്കുകയാണ് അനില്‍ അംബായനിയുടെ കമ്പനികളെല്ലാം,  മുംബൈ സന്താക്രൂസിലെ 700,000 ചതുരശ്ര അടി ലവലിപ്പം വരുന്ന റിലയന്‍സിന്റെ കമ്പനി ആസ്ഥാനം വില്‍ക്കുന്നിന് വേണ്ടിയുള്ള പ്രാരംഭ നടപടികല്‍ അനില്‍ അംബാനി ആരംഭിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സികളെല്ലാം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ വില്‍ക്കനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടില്ലെന്നും വാടകയ്ക്ക് നല്‍കാനുള്ള നടപടി മാത്രമാണ് ആരംഭിച്ചതെന്നും സൂചനയുണ്ട്. 

മുംബൈയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറോളം വരുന്ന വന്‍ ആസ്തികളാണ് അനില്‍ അംബാനി വില്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. കമ്പനിയുടെ കേന്ദ്രസ്ഥാപനങ്ങളുടെ ആസ്തി വില്‍പ്പനയിലൂടെ 3000 കോടി രൂപയോളം കിട്ടണമെന്നാണ് അംബാനി പറയുന്നത്.  സന്താക്രൂസിലെ ഓഫീസില്‍ നിന്ന് പടിയിറങ്ങി  കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം ബല്ലാഡ് എസ്റ്റേറ്റിലെ റിലയന്‍സ് സെന്ററിലേക്ക് മാറ്റാനാണ് അംബാനിയുടെ പുതിയ തീരുമാനം. 

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സിനെ വിഭജിച്ചത് 2005 ലായിരുന്നു. സഹോദരങ്ങളായ അനില്‍ അംബാനിയും മുകേഷ് അംബാനിയും വേര്‍പരിഞ്ഞതോടെ ബല്ലാഡ് എസ്‌റ്റേറ്റ് അനില്‍ അംബാനി സ്വന്തമാക്കുകയും ചെയ്തു. അതേസമയം അനില്‍ അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കടത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2018 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ കമ്പനിയുടെ ആകെ കടം 1.7 ലക്ഷം കോടി രൂപയാണ്. 

കണക്കുകള്‍ പ്രകാരം റിലയന്‍സ് കാപിറ്റലിന്റെ കടം 46,400 കോടി രൂപയും, റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ കടം 47,234 കോടി രൂപയും, റിലയന്‍സ് ഹോം ഫിനാന്‍സിന്റെ കടം 13,120 കോടി രൂപയും, റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിംഗിന്റെ കടം 10,689 കോടി രൂപയും, റിലയന്‍സ് പവറിന്റം കടം 31,697 കോടി രൂപയുമാണെന്നാണ് കമ്പനി പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാകുന്നത്. കടം പെരുകിയ അവസ്ഥയില്‍ അംബാനിക്ക് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്.

 

Author

Related Articles