ഡല്‍ഹി മെട്രോ കേസ്; ഓഹരി ഉടമകളുമായി സന്തോഷം പങ്കിട്ട് അനില്‍ അംബാനി
മുംബൈ: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെതിരായ കേസ് ജയിച്ചതില്‍ ഓഹരി ഉടമകളുമായി സന്തോഷം പങ്കിട്ട് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ചെയര്മാന് അനില്‍ അംബാനി. ഡിഎംആര്‍സിയില്‍ നിന്ന് കിട്ടുന്ന തുക നിലവിലെ ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'സുപ്രീം കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ ഡിഎംആര്‍സിയില്‍ നിന്നും 7100 കോടി രൂപ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് കിട്ടും. ഈ തുക കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കും. കമ്പനിയുടെ സംയോജിത ബാധ്യത 14260 കോടി രൂപയും സ്റ്റാന്റ്എലോണ് ബാധ്യത 3808 കോടിയുമാണ്. ഈയിടെ കമ്പനി പ്രമോട്ടര്‍ ഗ്രൂപ്പായ വിഎസ്എഫ്ഐ ഹോള്‍ഡിങ് കമ്പനിയില്‍ നിന്നും 550 കോടി രൂപ സ്വീകരിച്ചിരുന്നു.
ഡല്‍ഹി ആഗ്ര ടോള്‍ റോഡിന്റെ മുഴുവന്‍ ഓഹരിയും കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഇന്‍ഫ്ര, ക്യൂബ് ഹൈവേസ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ കകക പ്രൈവറ്റ് ലിമിറ്റഡിന് 3600 കോടി രൂപയ്ക്ക് നല്‍കിയിരുന്നു. വരും കാലത്ത് ഊര്‍ജ്ജ വിതരണ ബിസിനസ് രംഗത്താണ് റിലയന്‍സ് ശ്രദ്ധയൂന്നാന്‍ പോകുന്നതെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ വൈദ്യുതി ബില്‍ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. റിലയന്‍സ് പവര്‍ 2020-21 വര്‍ഷത്തില്‍ ബാധ്യത 3100 കോടിയായി കുറച്ചിരുന്നുവെന്നും, 2021-22 കാലത്ത് 3200 കോടി രൂപയോളമുള്ള വായ്പ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍