അനില്‍ അംബാനി ജയിലില്‍ പോകുമോ? നിയമ നടപടി സ്വികരിച്ച് ചൈനീസ് ബാങ്കുകള്‍; അനിലിനെ രക്ഷിക്കാന്‍ മുകേഷ് വീണ്ടും എത്തുമോ?
ന്യൂഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്മാന് അനില്‍ അനില്‍ അംബാനിക്ക് വീണ്ടും നിയമകുരുക്ക് മുറുകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ അനില്‍ അംബാനി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന അഭ്യൂഹമാണ് ഇപ്പോള്‍ പരക്കുന്നത്. സ്വീഡിഷ് കമ്പനിയായ എറിക്സണ് സ്വീകരിച്ച നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെട്ട അനില്‍ അംബാനിക്കെതിരെ ചൈനീസ് ബാങ്കാണ് ഇപ്പോള്‍ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന Industrial & Commercial Bank of China Ltd (ICBC), അനില്‍ അംബാനിക്കെതിരെ പുതിയ നിയമ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഹൈകോര്ട്ടിലാണ് കോമേഴ്ഷ്യല്‍ ബാങ്ക് ഓഫ് ചൈന എല്‍ടിഡി (സിബിസി) പുതിയ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. 68 കോടി ഡോളറാണ് അനില്‍ അംബാനി ചൈനീസ് ബാങ്കിന് വായ്പാ ഇനത്തില്‍ നല്‍കാനുള്ളത്.
അതേസമയം ഇപ്പോള്‍ പാപ്പരത്ത നിയമ നടപടികള്‍ക്ക് വിധേയമായ അനില്‍ അംബാനിയുടെ കമ്പനിക്ക് 2012 ല്‍ 925.2 മില്യണ്‍ ഡോളര്‍ വായ്പ നല്‍കിയിരുന്നു. അനില്‍ അംബാനിയുടെ വ്യക്തിപരമായ താത്പര്യത്തിന്റെയും ഉറപ്പിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് വായ്പ നല്‍കയിത്. അതേസമയം വ്യക്തിപരമായ ഉറപ്പിന്റെ കാര്യം അനില്‍ അംബാനി നിഷേധിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ചൈനയിലെ മൂന്ന് പ്രധാനപ്പെട്ട ബാങ്കുകളായ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കെമേഴ്ഷ്യല്‍ ബാങ്ക് ഓഫ് ചൈന എല്‍ഡിടി, ചൈന ഡിവല്പ്മെന്റ് ബാങ്ക്, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന തുടങ്ങിയ പ്രധാനപ്പെട്ട മൂന്ന് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടുള്ളത് ഈ മൂന്ന് ബാങ്കുകളും കൂടി 925.2 മില്യണ്‍ ഡോളറാണ് അനില്‍ അംബാനിക്ക് വായ്പ നല്‍കിയത്. അതേസമയം വായ്പ നല്‍കിയത് വ്യക്തി ജാമ്യത്തിന്റെ ബലത്തിലാണെന്നാണ് റിപ്പോര്‍ട്ട്. (The three Chinese banks had reportedly agreed to loan 925.2 million to RCom in 2012 on the condition that he provide a personal guarantee) . എന്നാല്‍ അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പുകളെല്ലാം ഇപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. അതേസമയം പുതിയ കേസില്‍ അനില്‍ അംബാനിയെ മുകേഷ് അംബാനി രക്ഷിക്കുമോ എന്നാണ് വ്യവസായ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പുകള്‍
അനില്‍ അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറടക്കം സാമ്പത്തിക പ്രതിസന്ധിയില്‍ വീണുപോയിരിക്കുകയാണ്. നിലവില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 6000 കോടി രൂപയുടെ കടബാധ്യതയുണ്ടെങ്കിലും വലിയ അറ്റ ആസ്തിയുണ്ട്. കമ്പനി ചിലവ് ചുരുക്കി ആഭ്യന്തര വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനുവും, ഗതാഗത പദ്ധതികളും കമ്പനി ഏറ്റെടുക്കും. പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്വകാര്യ കമ്പനികളില്‍ മുന്നിരയിലെത്താന് സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളളത്. സാങ്കേതി വിദ്യയിലടക്കം കമ്പനി വന്‍ മുന്നേറ്റം നടത്തി ആഗോള പ്രതിരോധ മേഖലയില്‍ ആഗോള വിതരണക്കാരനാകും ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ കമ്പനികളുമായി അനില്‍ അംബാനിക്ക് വലിയ ബന്ധമുണ്ടാക്കാന്‍ ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.
എന്നാല്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കാപ്പിറ്റല്‍ ഉടന്‍ അടച്ചുപൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയും, രൂക്ഷമായ വെല്ലുവിളികളും കാരണം റിലയന്‍സ് കാപ്പിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വായ്പാ സംരംഭങ്ങളാണ് അടച്ചുപൂട്ടാന്‍ തയ്യാറെടുക്കുന്നത്. 2019 ഡിസംബറിനകം രണ്ട് വായ്പാ സംരംഭങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് വിവരം. വായ്പാ, ഇന്‍ഷുറന്‍സ്, മ്യൂചല്‍ ഫണ്ട്സ്, റിലയന്‍സ് കൊമേഴ്ഷ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വായ്പാ കമ്പനികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്.
ഈ കമ്പനികളുടെയെല്ലാം മൊത്തം ആസ്തി 25,000 കോടി രൂപയോളം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അനില്‍ അംബാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ബിസിനസ് സംരംഭമാണ് ഇപ്പോള്‍ അടച്ചുപൂട്ടാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്. ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ രണ്ട് വര്‍ഷം മുന്‍പാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കടബാധ്യത അധികരിച്ചത് മൂലമാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അടച്ചുപൂട്ടാന്‍ കാരണമായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍