News

റിലയന്‍സ് പവറിന്റെ നഷ്ടം 35,559 കോടി രൂപയായി ഉയര്‍ന്നു

റിലയന്‍സ് പവറിന് 35,559 കോടി രൂപയുടെ നഷ്ടം നേരിട്ടതായി റിപ്പോര്‍ട്ട്. 2019 ജനുവരി മുതല്‍ മാര്‍ച്ച്  വരയെുള്ള കാലയളവിലാണ് റിലയന്‍സ് പവറിന് വന്‍ തുക നഷ്ടം നേരിട്ടതായി റിപ്പോര്‍ട്ട്  ചെയ്തത്. മുന്‍വര്‍ഷം ഇതേ  കാലയളവില്‍ 189 കോടി രൂപ നേട്ടം കൊയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. വിവിധ പദ്ധതികളുടെ തടസ്സവും, കാലതാമസവും കാരണം 4000 കോടി രൂപയുടെ അധിക നഷ്ടമാണ് കമ്പനി നേരിട്ടത്. 

മുന്‍വര്‍ഷം കമ്പനിക്ക് അറ്റാദായത്തില്‍ ആകെ നഷ്ടം വന്നത് 2951.82 കോടി രൂപയാണ്.  ഇന്ത്യോനേഷ്യന്‍ കല്‍ക്കരി ഖനനത്തില്‍ 552.4 കോടി  രൂപയടെ നഷ്ടം നേരിട്ടു. വിവിധയിടങ്ങളിലെ നഷ്ടമാണ് പദ്ധതിക്ക് ഇപ്പോള്‍ ഉണ്ടായട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. സമല്‍ കോട്ടിലെ ഊര്‍ജ  മേഖലയിലെ നഷ്ടം 276.4 കോടി രൂപയും, ധര്‍സറിലെ സൗരോര്‍ജ മലധന നഷ്ടം 1,419 കോടി രൂപയുമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

 

 

Author

Related Articles