സോഷ്യമീഡിയ പ്രചരണങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ
കമ്പനിക്കും അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കും എതിരെ സോഷ്യമീഡിയയിലും വാട്ട്സ്ആപ്പിലും നടക്കുന്ന അപവാദപ്രചരണങ്ങള്‍ക്കെതിരെ മലയാളി കമ്പനിയായ ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഐഡി ഫ്രഷിന്റെ ഉല്‍പ്പന്നങ്ങളില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വാര്‍ത്ത പരന്നത്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് ഐഡി ഫ്രഷ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വാട്ട്സ് ആപ്പ് ഗ്രീവന്‍സ് സെല്ലിനും ബാംഗളൂര്‍ സൈബര്‍ ക്രൈം വിഭാഗത്തിനുമാണ് കമ്പനി അപവാദപ്രചരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കിയത്.
ഐഡി ഫ്രഷ് ആരോഗ്യദായകവും പ്രിസര്‍വേറ്റീവ്സ് ഇല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി പറയുന്നു. അരി, ഉഴുന്ന്, വെള്ളം, ഉലുവ എന്നിവ മാത്രമാണ് ഇഡ്ലി, ദോശ മാവുകളില്‍ ഐഡി ഫ്രഷ് ഉപയോഗിക്കുന്നതെന്നും മറിച്ചുള്ള പ്രചരണങ്ങളില്‍ കഴമ്പില്ലെന്നും അവര്‍ പറയുന്നു. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡി ഫ്രഷ് ഫുഡ് സേഫ്റ്റി സിസ്റ്റം സര്ട്ടിഫിക്കേഷന് 22000 നേടിയിട്ടുണ്ടെന്നും കഴിഞ്ഞ 15 വര്‍ഷമായി ഭക്ഷ്യോല്‍പ്പന്ന രംഗത്ത് കരുത്തുറ്റ ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ ഐഡി ഫ്രഷിന് കഴിഞ്ഞിട്ടുണ്ടെന്നും മാനേജ്മെന്റ് പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍