News

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി നിരക്ക് 6.2 ശതമാനമായി വെട്ടിക്കുറച്ച് മറ്റൊരു റിപ്പോര്‍ട്ട് പുറത്ത്

2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് വിവിധ ഭാഗത്ത് നിന്ന വിലയിരുത്തപ്പെടുന്നത്. ആസ്‌ത്രേലിയ ആന്‍ഡ് ന്യൂസിലാന്‍ഡ് ബാങ്കിങ് ഗ്രൂപ്പ് (ANZ) ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.2 ശതമാനമായി വെട്ടിക്കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തിക വര്‍ഷം ANZ  പ്രവചിച്ചത് 6.5 ശതമാനമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂ്ണ്ടിക്കാട്ടുന്നത്. അതേസമയം നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ അടക്കമുള്ള ഏജന്‍സികള്‍ വിലയിരുത്തിയിട്ടുള്ളത്. 

നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായി കുറയുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസിലും നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഇന്ത്യ 2019-2020 സാമ്പത്തിക വര്‍ഷം 7.1 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ നിരക്കില്‍ കുറവ് രേഖപ്പെടുത്തുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകളിലൂടെചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് വരെയുള്ള കാലയളവിലെ ജിഡിപി നിരക്കിലാണ് കനത്ത ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. ജിഡിപി നിരക്ക് 5.8 ശതമാനമായാണ് കുറഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന ജിഡിപി നിരക്കായിരുന്നു അന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ് ഇന്ത്യയെന്ന് തെളിയിക്കുന്ന കണക്കുകളായിരുന്നു ഇത്. 

അതേസമയം 2018 2019 സാമ്പത്തിക വര്‍ഷം  ഇന്ത്യയുടെ ആകെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കാര്‍ഷിക, നിര്‍മ്മാണ മേഖലയിലെ ഇടിവാണ് ജിഡിപി നിരിക്കിനെ ബാധിക്കുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം  2013-2014 കാലയളവില്‍ 6.4 ശതമാനമാണ് ജിഡിപി നിരക്കിലെ വളര്‍ച്ച പ്രകടമായത്.

Author

Related Articles