ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി പങ്കാളിത്തത്തിലേര്‍പ്പെട്ട് ടാറ്റ പവറും അപ്പോളോ ടയേഴ്സും
ടാറ്റ പവറും അപ്പോളോ ടയേഴ്സ് ലിമിറ്റഡും ചേര്‍ന്ന് ഇന്ത്യയിലുടനീളം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വിന്യസിക്കുന്നതിനായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന അപ്പോളോ ടയേഴ്സിന്റെ വാണിജ്യ, പാസഞ്ചര്‍ വാഹന മേഖലകളില്‍ ഈ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വിന്യസിക്കും. ഇവി ചാര്‍ജിംഗിന്റെ എല്ലാ വിഭാഗങ്ങളിലും ടാറ്റ പവറിന് സാന്നിധ്യമുണ്ട്. കൂടാതെ എല്ലാത്തരം ചാര്‍ജറുകളും വിന്യസിച്ചിട്ടുണ്ട്. ഇത് ഇരുചക്ര വാഹനങ്ങളേയും നാലു ചക്ര വാഹനങ്ങളേയും പിന്തുണയ്ക്കും.
അപ്പോളോ ടയേഴ്സും ടാറ്റ പവറും തമ്മിലുള്ള കരാര്‍ പ്രകാരം, അപ്പോളോ ടയേഴ്സിന്റെ 150 ബ്രാന്‍ഡഡ് റീട്ടെയില്‍ ഔട്ട്ലെറ്റുകളില് തുടക്കത്തില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഈ ടയര്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള് സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് പുറമേ, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വര്‍ഷം മുഴുവനും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് തുറന്നിരിക്കും.
പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഈ ശൃംഖല, ഓഫീസുകള്‍, മാളുകള്‍, ഹോട്ടലുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്, പൊതുസ്ഥലങ്ങള്‍ എന്നിങ്ങനെ എല്ലായിടത്തുമുള്ള ഉപഭോക്താക്കള്‍ക്ക് നൂതനവും തടസ്സമില്ലാത്തതുമായ ഇവി ചാര്‍ജിംഗ് അനുഭവങ്ങള്‍ നല്കുന്നു. ടാറ്റ പവര്‍ ഇസെഡ് ചാര്‍ജേഴ്സിന്റെ ഇക്കോസിസ്റ്റം പബ്ലിക് ചാര്‍ജറുകള്‍, ക്യാപ്റ്റീവ് ചാര്‍ജറുകള്‍, ബസ്/ഫ്ലീറ്റ് ചാര്‍ജറുകള്‍, ഹോം ചാര്‍ജറുകള്‍ എന്നിവയുടെ മുഴുവന്‍ മൂല്യ ശൃംഖലയും ഉള്‍ക്കൊള്ളുന്നു.
ടാറ്റ പവര്‍ ഇവി ചാര്‍ജിംഗിന്റെ ഉപഭോക്താക്കള്‍ക്കായി ഒരു സോഫ്റ്റ്വെയര് പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഉപഭോക്താക്കള്‍ക്ക് ലളിതവും എളുപ്പമുള്ളതുമായ ചാര്‍ജിംഗ് അനുഭവം നല്‍കുന്നതിനായി ഒരു മൊബൈല്‍ അധിഷ്ഠിത ആപ്ലിക്കേഷനും (ടാറ്റ പവര്‍ ഇസെഡ് ചാര്‍ജ്) പുറത്തിറക്കിയിട്ടുണ്ട്. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കണ്ടെത്തുന്നതിനും ഇവികള്‍ ചാര്‍ജ് ചെയ്യുന്നതിനും ഓണ്‍ലൈനായി ബില്‍ പേയ്മെന്റുകള്‍ നടത്തുന്നതിനും ആപ്പ് സഹായിക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍