ആപ്പിള്‍ ഇന്ത്യയുടെ വരുമാനത്തില്‍ വന്‍ വര്‍ധന; 13755.8 കോടി കുതിപ്പില്‍
ന്യൂഡല്‍ഹി: ആപ്പിള്‍ ഇന്ത്യയുടെ വരുമാനത്തില്‍ വന്‍ വര്‍ധന. 13755.8 കോടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 262.27 കോടിയായിരുന്നു. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ സാംസങ്, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളുമായി മത്സരിക്കുന്ന ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണ്.ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഈ വര്‍ഷം സപ്റ്റംബറില് ആരംഭിച്ചിരുന്നു.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്കരണ നയങ്ങളാണ് ആപ്പിള്‍ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഓഫ് ലൈന്‍ സ്റ്റോറുകള്‍ തുറക്കാനുള്ള വഴിയൊരുങ്ങിയത്.വിസ്ട്രോണ്‍, ഫോക്സ്കോണ്‍ തുടങ്ങിയ പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ അടുത്തിടെ ഇന്ത്യയില്‍ ഐഫോണ്‍ 11 അസംബ്ലിങ്ങ് ആരംഭിച്ചിരുന്നു.ജൂലൈ-സെപ്തംബര്‍ പാദത്തില്‍ എട്ട് ലക്ഷം സ്മാര്‍ട്ട്ഫോണ്‍ യൂണിറ്റുകള്‍ കമ്പനി വിറ്റതായാണ് കണക്ക്.
ആപ്പിള്‍ ഇപ്പോള്‍ ഇന്ത്യയിലെ ശക്തമായ വളര്‍ച്ചയിലാണ്. പുതിയ ഐഫോണ്‍ എസ്ഇ 2020 ഉം ഐഫോണ്‍ 11 ഉം മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ്. ഇത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സഹായിച്ചുവെന്ന് സിഎംആറിലെ ഹെഡ് (ഇന്‍ഡസ്ട്രി ഇന്റലിജന്‍സ് ഗ്രൂപ്പ്) പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍