2020 ല്‍ ആഗോള ടാബ്ലെറ്റ് വിപണിയില്‍ ഒന്നാമനായി ആപ്പിള്‍
2020 ല്‍ ആഗോള ടാബ്ലെറ്റ് വിപണിയില്‍ ഒന്നാമനായി ആപ്പിള്‍. വിപണിയിലെ 30.6 ശതമാനം പങ്കുമായാണ് ആപ്പിള്‍ മുന്നിലെത്തിയത്. 57.6 ദശലക്ഷം ഐപാഡുകളാണ് കഴിഞ്ഞവര്‍ഷം ആപ്പിള്‍ കയറ്റുമതി ചെയ്തത്. സ്ട്രാറ്റജി അനലിറ്റിക്സിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഡിസംബര്‍ പാദത്തില്‍ മികച്ചനേട്ടമാണ് ആപ്പിള്‍ നേടിയത്. 37 ശതമാനത്തിന്റെ വര്‍ധന.
2020 ല്‍ 31.2 ദശലക്ഷം ടാബ്ലെറ്റുകളുടെ കയറ്റുമതിയുമായി സാംസങ്ങാണ് രണ്ടാം സ്ഥാനത്തുള്ളത്. വിപണി വിഹിതത്തിന്റെ 16.6 ശതമാനം. അതേസമയം 2020ല്‍ ടാബ്ലെറ്റ് വിപണിയില്‍ 18 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ വളര്‍ച്ചയാണിത്.
2021 ല്‍ വൈറസ് നിയന്ത്രണങ്ങള്‍ പതുക്കെ ഒഴിവാക്കുമ്പോള്‍ ലോകം സാധാരണഗതിയിലേക്ക് നീങ്ങും. പക്ഷേ വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് ഫ്രം സ്റ്റഡി എന്നിവ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കണക്റ്റഡ് കമ്പ്യൂട്ടിംഗ് ഡയറക്ടര്‍ എറിക് സ്മിത്ത് പറഞ്ഞു. 2020ലെ അവസാന പാദത്തില്‍ ആഗോള ടാബ്ലെറ്റ് വിപണിയില്‍ 28 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. കൂടുതല്‍ പേരും വിനോദത്തിനായും ജോലി-പഠനം സംബന്ധമായ ആവശ്യങ്ങള്‍ക്കുമാണ് ടാബ്ലെറ്റ് വാങ്ങുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍