ചൈനയ്ക്ക് നേരെയുള്ള അമേരിക്കയുടെ ഉപരോധം ആപ്പിള്‍ ചെവികൊള്ളില്ല; ആപ്പിളിന്റെ മാക് പ്രോ ചൈനയില്‍ കൂടുതല്‍ ഉത്പാദിപ്പിക്കും
കാലിഫോര്‍ണിയ: ചൈനയ്ക്ക് നേരയുള്ള അമേരിക്കയുടെ ഉപരോധം വകവെക്കാതെയാണ് ആപ്പിളെന്ന അമേരിക്കന്‍ കമ്പനി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ട്രംപ് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനയുമായി വ്യാപാര സൗഹൃദത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആപ്പിള്‍ തങ്ങളുടെ മാക് പ്രോ കംപ്യൂട്ടറുകളുടെ ഉത്പാദനം ചൈനയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. 15 മുതല്‍ 30 ശതമാനം വരെ മാക് പ്രോ കംപ്യൂട്ടര്‍ ഉത്പാദനം ചൈനയില്‍ ആപ്പിള്‍ നടത്തുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം ആപ്പിളിന്റെ ഉത്പാദനമെല്ലാം ചൈനയില്‍ നിന്ന് യുഎസിലേക്ക് മാറ്റണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം ഇപ്പോള്‍ ശക്തമായിട്ടുണ്ട്. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയങ്ങളോട് ആപ്പിള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ചൈനയില്‍ നിന്ന് മാക് പ്രോ കംപ്യൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുക എന്ന തീരുമാനത്തില്‍ നിന്ന് ആപ്പിള്‍ പിന്മാറില്ലെന്നാണ് വിവരം. അതേസമയം ആപ്പിള്‍ ഉത്പ്പന്നങ്ങളുടെ അധിക ഉത്പ്പാദനം നടക്കുന്നത് കാലിഫോര്‍ണിയയിലാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മറ്റിടങ്ങളില്‍ കുറഞ്ഞ ശതമാനം മാത്രമാണ് ഉത്പ്പദം ഉള്ളതെന്നും കമ്പനി വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍