സംഗീതത്തിനായി എന്‍എഫ്ടി പ്ലാറ്റ്ഫോം; എആര്‍ റഹ്മാന് പദ്ധതിയുമായി സഹകരിക്കും
ഇന്ത്യയിലെ മ്യൂസിക്ക് കമ്മ്യൂണിറ്റിക്കായി എച്ച്ബിആര്‍ ഫൗണ്ടേഷന് എന്‍എഫ്ടി പ്ലാറ്റ്ഫോം ആരംഭിക്കും. പ്രമുഖ സംഗീത സംവിധായകനും ഓസ്കര് ജേതാവുമായ എആര്‍ റഹ്മാന് പദ്ധതിയുമായി സഹകരിക്കും. എആര്‍ റഹ്മാന്റെ ജന്മദിനമായിരുന്ന ഇന്നലെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എന്‍എഫ്ടി പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ചയ്ക്കായി ഗ്രാന്റും മറ്റ് പിന്തുണയും നല്കുന്ന ഫൗണ്ടേഷനാണ് എച്ച്ബിആര്‍. പുതിയ എന്‍എഫ്ടി പ്ലാറ്റ്ഫോം ഈ വര്‍ഷം ആദ്യ പാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.
പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി എആര്‍ റഹ്മാന് തന്റെ ആദ്യ എന്‍എഫ്ടി ഡ്രോപ്പും പുറത്തിറക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അദ്ദേഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. പ്ലാറ്റ്ഫോമിലെ കണ്ടന്റുകള്‍ക്കായി എച്ച്ബിഎര് ഫൗണ്ടേഷനുമായി സഹകരിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഇത് ഇന്ത്യയിലെ സംഗീത സമൂഹത്തിന് കൂടുതല്‍ അവസരങ്ങള്‍ കൊണ്ടുവരുമെന്നും എആര്‍ റഹ്മാന് പറഞ്ഞു.
ഡിജിറ്റല്‍ കലാസൃഷ്ടികള്‍ വില്‍ക്കുന്ന ബ്ലോക്ക് ചെയിന്‍ അധിഷ്ടിത പ്ലാറ്റ്ഫോമുകളാണ് എന്‍എഫ്ടി. ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ തുടങ്ങി എന്തും ഡിജിറ്റലായി എന്‍എഫ്ടി പ്ലാറ്റ്ഫോമുകളിലൂടെ വില്‍പ്പന നടത്താം. ക്രിപ്റ്റോ കറന്‍സികളിലാണ് ഇടപാടുകള്‍ നടക്കുന്നത്. പല എന്‍എഫ്ടി പ്ലാറ്റ്ഫോമുകളും വിവിധ ക്രിപ്റ്റോകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട ഒന്ന് എഥറിയം ആണ്. എന്‍എഫ്ടി പ്ലാറ്റ്ഫോം എത്തുന്നതോടെ രാജ്യത്തെ മ്യൂസിക് ക്രിയേറ്റര്‍മാര്‍ക്ക് മികച്ച വരുമാനം നേടാനുള്ള അവസരമാണ് ലഭിക്കുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍