News

സൗദി അരാംകോ അന്താരാഷ്ട്ര വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നു; പ്രാരംഭ ചര്‍ച്ചകള്‍ ബന്ധപ്പെട്ട വൃത്തങ്ങള്‍ നടത്തിയതായി സൂചന; കൊറോണ ഭീതിയില്‍ കമ്പനിയുടെ ഓഹരിയില്‍ അഞ്ച് ശതമാനം വരെ ഇടിവെന്ന് കണക്കുകള്‍

ആഗോളതലത്തില്‍ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി, വിപണി മൂലധനത്തില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ച കമ്പനി എന്നീ നിലകളില്‍  ശ്രദ്ധപതിപ്പിച്ച കമ്പനിയാണ് സൗദി അരാംകോ. എന്നാല്‍ കമ്പനി ഇപ്പോള്‍ പുതിയ നീക്കമാണ് ആഗോളതലത്തില്‍ നടത്തുന്നത്.  സൗദി അരാംകോ അന്താരാഷ്ട്ര വിപണിയിലും ഇപ്പോള്‍ ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  മാത്രമല്ല  ആഗോള വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള  പ്രാരംഭ നടപടികള്‍  കമ്പനി  ആരംഭിക്കുകയും ചെയ്തുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍  നല്‍കുന്ന സൂചന.  മാത്രമല്ല കമ്പനി തങ്ങളുടെ പ്രാരംഭ നടപടികള്‍ എന്ന നിലയ്ക്ക് വാള്‍സ്ട്രീറ്റ് ബാങ്കുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.  

അന്താരാഷ്ട്ര വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍  കമ്പനി ആരാഞ്ഞുകൊണ്ട് വിദേശ ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം ലിസ്റ്റ് ചെയ്യുന്നതിനുള്ള നയക്രമീകരണങ്ങള്‍ കമ്പനി നിലവില്‍ നടത്തിയിട്ടുമില്ല.  മാസങ്ങള്‍ക്ക് മുന്‍പ്  നടന്ന തദ്ദേശീയ ഓഹരി വില്‍പ്പനയില്‍ (ഐപിഒ) 29.4 ബില്യണ്‍ ഡോള മൂലധന സമാഹരണം സൗദി അരാംകോ നേടിയിരുന്നു. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ഈ വര്‍ഷം സൗദി അരാംകോ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ കുറവാണ്.  ആഗോളതലത്തിലെ മോശം ധനസ്ഥിതിയും, കൊറോണ വൈറസ് മൂലമുണ്ടായ പ്രത്യാഘാതം കാരണം അന്താരാഷ്ട്ര  വിപണിയില്‍ അടുത്തവര്‍ഷമാകും കമ്പനി ലിസ്റ്റ് ചെയ്യാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുക.  എന്നാല്‍ ആഗോളതലത്തില്‍ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്ന ഏറ്റവും വലിയ കമ്പനി കൂടിയാണ് സൗദി അരാംകോ.  

അതേസമയം ആഗോളതലത്തില്‍ രണ്ട് ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനം കൈവരിക്കുന്ന കമ്പനിയാണ് സൗദി അരാംകോ. ആപ്പിള്‍ അടക്കമുള്ള കമ്പനികളുടെ വിപണി മൂലധനം തകര്‍ത്തെറിഞ്ഞ കമ്പനിയാണിത്.  എന്നാല്‍ ഡിസംബറില്‍ കമ്പനി കൈവരിച്ച നേട്ടത്തിന് വില തിരിച്ചടിയാണ് 2020 ല്‍ ഉണ്ടായത്.  അരാംകോയുടെ ഓഹരി വിലയില്‍ അഞ്ച് ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറാന്‍-അമേരിക്ക സംഘര്‍ഷാവസ്ഥയും, കൊറോണ വൈറസ് മൂലമുണ്ടായ പ്രത്യാഘാതങ്ങളും, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതുമാണ്  കമ്പനിയുടെ ഒഹരി വിലയില്‍ ഭീമമായ ഇടിവുണ്ടാകാന്‍ കാരണം.  

സൗദി അരാംകോ 21 ബില്യണ്‍ ഡോളര്‍ വരുന്ന 66 ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചു

സൗദി അരാംകോ തങ്ങളുടെ സംരഭങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഇപ്പോള്‍ വിപുലമായ നീക്കങ്ങള്‍ക്കാണ് തയ്യാറായിട്ടുള്ളത്.  വ്യവസായിക, ബിസിനസ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രം സംരംഭകരുമായി സൗദി അരാംകോ 21 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 66 ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചു.  രാജ്യത്തിന് ഏറെ നേട്ടം ഉണ്ടാക്കിയ  ഇക്തവ   In-Kingdom Value Add (IKTVA) പദ്ധതിയനുസരിച്ചാണ് പുതിയ കരാറിന് സൗദി അരാംകോ തുടക്കം കുറിച്ചത്.  പദ്ധഥിയുടെ ഭാഗമായി സൗദി അരാംകോ പതിനൊന്നോളം രാജ്യങ്ങളിലെ സംരംഭകരുമായും, വ്യവസായിക പ്രമുഖരുമായും സൗദി അരാംകോ ചര്‍ച്ചകള്‍ നടത്തിയെന്നാണ് പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  

അതേസമയം അല്ഖൊബറില്‍ കഴിഞ്ഞയാഴ്ച്ച നടന്ന അഞ്ചാമത്തെ ഇക്ത്വ ഫോറത്തിലാണ് പുതിയ പ്രഖ്യാപനം നടന്നത്.  പുതിയ പദ്ധതിയനുസരിച്ച് സൗദി അരാംകോയുടെ പ്രവര്‍ത്തനം ശക്തിപ്പട്ടേക്കും. മാത്രമല്ല, എണ്ണ, വാതകം, ഹൈഡ്രോകാര്‍ബണ്‍ ഇതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള സംയോജിത വസ്തുക്കള്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമായി സൗദി ഓയില്‍ കമ്പനി യുഎസ് ഓയില്‍ സര്‍വീസ് കമ്പനിയുമായി 50:50 സംരംഭം സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.  ഏതാണ്ട്്110 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ്  ഈ മേഖലയില്‍ നടത്തുക. മാത്രമ്ല, 2015 ല്‍ in-Kingdom Value Add (IKTVA)  പദ്ധതിക്ക് തുടക്കം കുറിച്ചതോടെ കമ്പനിക്ക് വന്‍  നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. 

മാത്രമല്ല സൗദി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍    In-Kingdom Value Add (IKTVA)  പദ്ധതിയിലൂടെ  സാധ്യമായിട്ടുണ്ട്. പ്രാദേശിക ബിസിനസ് സംരംഭങ്ങളെ ശക്തിപ്പെടുത്താനംു കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  പ്രദേശിക സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കാനും പദ്ധതി വഴി സാധ്യമായിട്ടുണ്ട്. 25 രാജ്യങ്ങളില്‍ നിന്ന്  6.5 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 400 ഓളം നിക്ഷേപകരാണ് ഇക്ത്വപദ്ധതി വഴി സൗദി അരാംകോയിലേക്ക് ഒഴുകിയെത്തിയകത്. ്  മാത്രമല്ല പദ്ധതിയുടെ ഭാഗമായി 44 സംരംഭങ്ങള്‍ പൂര്‍ത്തീരിക്കാനും,  100 ഓളം സംരഭങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

Author

Related Articles