News

ആമസോണില്‍ അക്കൗണ്ടുള്ളര്‍വര്‍ക്ക് സൂക്ഷിച്ചോളൂ; നിങ്ങളറിയാതെ എക്കൗണ്ടുകള്‍ ഉപയോഗിച്ച് പര്‍ച്ചേസിങ് വ്യാപകം

ഓണ്‍ലൈന്‍ വ്യാപാരം സജീവമായതോടെ, എല്ലാവരുടെയും സ്മാര്‍ട്ട്ഫോണുകളില്‍ ആമസോണും അതുപോലുള്ള ഓണ്‍ലൈന്‍ സ്റ്റോറുകളുടെയും ആപ്പുകള്‍ സര്‍വസാധാരണമായി. എന്നാല്‍, നിങ്ങളുടെ പേരിലുള്ള ഈ അക്കൗണ്ട് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അതുവേഗം ചെയ്യുക. തങ്ങളുടെ ആമസോണ്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കാണിച്ച് ആയിരക്കണക്കിന് പരാതികളാണ് ആമസോണിന് നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബുക്ക് ചെയ്യാത്ത അക്കൗണ്ടിന് പണം അടയ്ക്കേണ്ടിവരിക. ഒരു ബന്ധവുമില്ലാത്ത മേല്‍വിലാസത്തിലേക്ക് തങ്ങളുടെ പേരില്‍ സാധനങ്ങള്‍ ബുക്ക് ചെയ്യുക തുടങ്ങിയ പരാതികളാണ് ഉപഭോക്താക്കള്‍ ഉന്നയിക്കുന്നത്. ഇത്തരം പരാതികള്‍ ഉന്നയിച്ചാല്‍ത്തന്നെ ആസമോണ്‍ പ്രതികരിക്കാന്‍ മാസങ്ങളെടുക്കുന്നുവെന്ന പരാതിയും അവര്‍ക്കുണ്ട്.

തങ്ങളുടെ അക്കൗണ്ടിനൊപ്പം കാര്‍ഡ് വിവരങ്ങള്‍ കൂടി ചേര്‍ക്കുന്നവരാണ് കൂടുതലായും അപകടത്തില്‍പ്പെട്ടിട്ടുള്ളത്. ഇവരുടെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കുന്ന ഹാക്കര്‍മാര്‍, അക്കൗണ്ടില്‍നിന്ന് സാധനങ്ങള്‍ വാങ്ങുകയാണ് ചെയ്യുന്നത്. ഗാരി എന്നൊരു ഉപഭോക്താവ് തന്റെ കാര്‍ഡ് 26 തവണ ദുരുപയോഗം ചെയ്യപ്പെട്ടതായി ആമസോണിനോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍, പരിഹാരമുണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു.

ഇങ്ങനെ ബുക്ക് ചെയ്യപ്പെടുന്ന സാധനങ്ങള്‍ ക്യാന്‍സല്‍ ചെയ്യാനാകാത്തതും ഉപഭോക്താക്കളെ വലയ്ക്കുന്നു. സാധനങ്ങള്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് പകരം പലര്‍ക്കും കാര്‍ഡ് തന്നെ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നതായും ഉപഭോക്താക്കള്‍ പറയുന്നു.ഷാരോണ്‍ എന്ന ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി് 400 പൗണ്ടിന്റെ സാധനങ്ങളാണ് തട്ടിപ്പുകാര്‍ സ്വവ്തമാക്കിയത്. ഇതിന് ബാങ്കില്‍നിന്നോ ആമസോണില്‍നിന്നോ പണം തിരികെ കിട്ടിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ബുക്കിങ് വേഗത്തിലാക്കുന്നതിന് കാര്‍ഡ് വിവരങ്ങള്‍കൂടി ആമസോണ്‍ അക്കൗണ്ടില്‍ ചേര്‍ക്കുന്നവരാണ് പലപ്പോഴും കുടുങ്ങുന്നത്. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍,, കാര്‍ഡ് വിവരങ്ങളും അതോടൊപ്പം ഹാക്കര്‍മാരുടെ കൈയിലെത്തുമെന്നോര്‍ക്കുക. ഈ വിവരങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് പണം ഉപയോഗിക്കാനുമാകും. ഇതിനകം നല്‍കിയിട്ടുള്ള കാര്‍ഡ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് ഓരോ തവണയും കാര്‍ഡ് വിവരങ്ങള്‍ പ്രത്യേകം നല്‍കുകയാണ് ചെയ്യേണ്ടത്.

കാര്‍ഡ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിന് ആമസോണ്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്ത് കയറിയശേഷം യുവര്‍ അക്കൗണ്ട് എന്ന വിഭാഗത്തിലെത്തുക. അതില്‍ മാനേജ്മെന്റ് പേയ്മെന്റ് ഓപ്ഷന്‍സ് എന്ന വിഭാഗത്തില്‍ നിങ്ങള്‍ ഉപയോഗിച്ചിട്ടുള്ള കാര്‍ഡ് വിവരങ്ങള്‍ കാണാനാകും. ഓരോ കാര്‍ഡിനുതാഴെയും എഡിറ്റ്/റിമൂവ് എന്ന ഓപ്ഷനുമുണ്ടാകും. റിമൂവ് ഓപ്ഷന്‍ കൊടുത്താല്‍ കാര്‍ഡ് വിവരങ്ങള്‍ സ്ഥിരമായി ഡിലീറ്റ് ചെയ്യപ്പെടുും. പിന്നീട് ആവശ്യമുള്ളപ്പോള്‍ ചേര്‍ക്കാനും സാധിക്കും.

Author

Related Articles