റിപബ്ലിക് ടിവിയുടെ ഉടമസ്ഥവകാശം പുറത്തുവിട്ട് കമ്പനി; ബിജെപിയുടെ നട്ടെല്ലായ ചാനലില്‍ അര്‍ണാബ് ഗോസാമിക്ക് 82 ശതമാനം ഓഹരികള്‍; സംഘ്പരിവാറിന്റെ കൂലിവാചകന് എന്ന വിമര്‍ശനം നേരിടുമ്പോഴും കമ്പനിയുടെ ഓഹരി ഉടമസ്ഥവകാശം അര്‍ണാബില്‍ കേന്ദ്രീകൃതം
ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണാബ് ഗോ സാമി. വിവാദങ്ങള്‍ക്കൊണ്ടും നിലപാട് കൊണ്ടും ശ്രദ്ധിക്കപ്പെട്ട മാധ്യമ പ്രവര്ത്തകന്. മാത്രമല്ല, ബിജെപിയുടെ രാഷ്ട്രീയത്തിന് ശക്തമായ പിന്തുണ നല്കുന്ന വ്യക്തി. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വേണ്ടി മാധ്യമ പ്രവര്‍ത്തനം അടിയറവെച്ചുവെന്നതിന്റെ പേരില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട വ്യക്തിയാണ് അര്‍ണാബ് ഗോസാമി. റിപബ്ലിക് ടിവിയുടെ ഗ്ലാമര്‍ മുഖമായ അര്‍ണാബ് ഗോ സാമിയെ ചുറ്റിപറ്റി വിവാദങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടങ്ങൡ പോലും കമ്പനിക്കകത്ത് അര്‍ണാബിന്റെ ഓഹരിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചകളും പലകോണില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ ഈ വിവാദങ്ങള്‍ക്കെല്ലാം വിരാമം ഉണ്ടായിരിക്കുന്നു. അര്‍ണാബ് ഗോസാമിയുടെ ഓഹരികളുമായി ബന്ധപ്പെട്ട കണക്കുകള്‍ കമ്പനി തന്നെ ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അര്‍ണാബ് ഗോസാമിക്ക് ചാനലില്‍ 82 ശതമാനം ഓഹരിയാണുള്ളത്. ഇതോടെ ചാനലിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പൂര്‍ണ ചിത്രം പുറത്തുവരികയും ചെയ്തു. അര്‍ണാബ് ഗോസാമിക്ക് 82 ശതമാനം ഓഹരിയുള്ള എആര്‍ജി ഔട്ട് ലിയര്‍ മീഡിയ പിവിടി എല്ടിഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലാണ് റിപബ്ലിക് മീഡിയ നെറ്റ് വര്‍ക്ക്.
അതസമയം നെറ്റ് വര്്ക്കിന്റെ ഡിജിറ്റല്‍ ആസ്തികള്‍ നിയന്ത്രിക്കുന്ന ഡൗണ്‍സ്ട്രീം ഡിജിറ്റല്‍ സ്ഥാപനത്തിന്റെ 99 ശതമാനം ഓഹരികളും കമ്പനിക്ക് കീഴിലാണുള്ളത്. എന്നാല്‍ ചാനലിന്റെ ഓഹരിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ആരോപണങ്ങള്‍ പ്രചരിക്കവെയാണ് കമ്പനി ഓഹരി ഉടമയുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. 2017 ല്‍ അന്നത്തെ സ്വതന്ത്ര എംപിയായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ പിന്തുണയോടെയാണ് അര്‍ണാബ് ഗോസാമി റിപബ്ലിക് ചിനലിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. രാജീവ് പിന്നീട് ബിജെപിയില്‍ ചേരുകയും കമ്പനി ബോര്‍ഡില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. റിപബ്ലിക് ടിവിയുടെ നിലപാട് ആര്‍എസഎസ് സംഘ്പരിവാര്‍ അനുകൂലമായതിനാല്‍ വിവാദങ്ങള്‍ക്കിരയായിരുന്നു അര്‍ണാബ് ഗോസാമിയും ചാനലും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍