News

അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ കമ്പനികള്‍; 155 ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ 22 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി

മുംബൈ: ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ വലിയതോതില്‍ തൊഴിലവസരം സൃഷ്ടിച്ചതായി സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇഡസ്ട്രി). 155 ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ 22 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി. ഇതിലൂടെ യുഎസില്‍ പുതിയതായി 125,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി സിഐഐ പറഞ്ഞു.

ഇന്ത്യന്‍ റൂട്ട്സ്, അമേരിക്കന്‍ സോയില്‍ 2020 എന്ന റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. അമേരിക്കയില്‍ ഓരോ സംസ്ഥാനം തിരിച്ച് കമ്പനികളുടെ പട്ടിക ലഭ്യമാണ്. യുഎസിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ കമ്പനികള്‍ക്ക് സാന്നിധ്യമുണ്ടെന്ന് സിഐഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടണ്‍ ഡിസി, പ്യൂര്‍ട്ടോ റിക്കോ എന്നിവടങ്ങളിലും ഇന്ത്യന്‍ കമ്പനികള്‍ സജീവമാണ്.

ടെക്സാസ്, കാലിഫോര്‍ണിയ, ന്യൂ ജേഴ്സി, ന്യൂയോര്‍ക്ക്, ഫ്ളോറിഡ എന്നിവടങ്ങളില്‍ വലിയ അളവിലാണ് ആളുകള്‍ ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുളള ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നത്. അമേരിക്കന്‍ പൗരത്വമുളള ഇന്ത്യക്കാര്‍ സാംസ്‌കാരിക, സാമ്പത്തിക, ശാസ്ത്ര മേഖലകളില്‍ രാജ്യത്തിനും ടെക്സാസിനും വലിയ സംഭാവനകളാണ് നല്‍കിയിട്ടുളളതെന്ന് സെനറ്റര്‍ ജോണ്‍ കോര്‍ണ്‍നി പറഞ്ഞു.

ടെക്‌സസ്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ഫ്‌ലോറിഡ, മസാച്യുസെറ്റ്‌സ് എന്നിവിടങ്ങളില്‍ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സര്‍വേയില്‍ പങ്കെടുത്ത കമ്പനികള്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി സിഐഐ പറഞ്ഞു. ന്യൂജേഴ്സി, ടെക്സസ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ്, ജോര്‍ജിയ എന്നിവയാണ് ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ റിപ്പോര്‍ട്ടിംഗ് ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനങ്ങള്‍.

News Desk
Author

Related Articles