കപ്പല്‍ വിനോദസഞ്ചാരത്തിന് ഇത് ഉത്സവക്കാലം; ഇറ്റാലിയന്‍ ആഡംബര കപ്പല്‍ കൊച്ചിയിലെത്തി
കൊച്ചി: കൊച്ചിയില്‍ കപ്പല്‍ ടൂറിസത്തിന് ഇത് ഉത്സവകാലം. ക്രൂസ് സീസണിന് തുടക്കമിട്ട് ആദ്യ ആഡംബര വിനോദയാത്രാ കപ്പല്‍ കൊച്ചി തുറമുഖത്തെത്തി. ഇറ്റാലിയന്‍ ആഡംബര കപ്പലായ ഐഡ വിറ്റയാണ് കൊച്ചി തുറമഖത്ത് നങ്കൂരമിട്ടത്. 1587 പേരുമായാണ് കപ്പല്‍ കൊച്ചിയിലെത്തിയത്.
ഒക്ടോബര്‍ 30നാണ് ഐഡ ദുബൈയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്ര തുടങ്ങിയത്. മസ്കറ്റ്,ഗോവ,മംഗളുരു തുടങ്ങിയ തുറമുഖങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. മാലി,കൊളംമ്പോ,ക്വാലാലംപൂര്‍ എന്നീ സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം നവംബര്‍ 16ന് ഐഡ സിംഗപ്പൂരില്‍ തിരിച്ചെത്തും. കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ക്രൂസ് സീസണ് അടുത്തവര്‍ഷം ആഗസ്റ്റ് മാസം വരെയാണ് നീളുന്നത്.
കൊച്ചിയിലെ ക്രൂസ് ടൂറിസവും ക്രൂസില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണവും കഴിഞ്ഞ വര്ഷങ്ങളിലേക്കാള് വര്‍ദ്ധിച്ചിട്ടുണ്ട്. ക്രൂസ് ലൈനര്‍ ഡോക്കിംഗുകളുടെ എണ്ണത്തില്‍ മുംബൈക്ക് ശേഷം കൊച്ചിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍