News

അരുണ്‍ ജയ്റ്റ്‌ലിയുടെ കാന്‍സര്‍ ചികിത്സ നീളും; ഇടക്കാല ബജറ്റ് അവതരിപ്പിക്കില്ലന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി ഇടക്കാല ബജറ്റ് അവതരിപ്പിക്കില്ല. കാന്‍സര്‍ രോഗ ചികിത്സക്കായി യുഎസിലേക്ക് തിരിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്ന അന്ന് പാര്‍ലമെന്റിലേക്ക് എത്തില്ലെന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ വഴി ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ചികിത്സയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശ്രമം വേണ്ടി വരും. ഫിബ്രുവരി ഒന്നിനാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കേണ്ടത്. ചികിത്സക്ക് പോയ സാഹചര്യത്തില്‍ മടങ്ങി വരവ് വൈകിയേക്കുമെന്നാണ് സൂചന. 

2018 മെയ് മാസത്തിലാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ അദ്ദേഹം നടത്തിയത്. ഈ ചികിത്സക്ക് ശേഷം പല വിദേശ യാത്രകളും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ നടന്ന 10ാമത് ഇന്ത്യ-യുകെ ഇക്കണോമിക് ആന്റ് ഫിനാന്‍ഷ്യല്‍ ഡയലോഗില്‍ ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ശേഷം കൂടുതല്‍ വിശ്രമം വേണ്ടി വന്നതിനാല്‍ അതിലും ധനമന്ത്രി പങ്കെടുത്തില്ല. 

 

Author

Related Articles