News

ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ തലപ്പത്തേക്ക് ഖനനമേഖലയിലെ അതികായകന്‍ അരുണ്‍കുമാര്‍ ശുക്ല

കൊല്‍ക്കത്ത:ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ ചെയര്‍മാന്‍,മാനേജിങ് ഡയറക്ടര്‍ പദവികളിലേക്ക് അരുണ്‍ കുമാര്‍ ശുക്ല. കമ്പനിയാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2018ലാണ് അരുണ്‍കുമാര്‍ ശുക്ല ഓപ്പറേഷനല്‍ ഡയറക്ടറായി കമ്പനിയില്‍ ചേരുന്നത്. 1985ലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്,ധന്‍ബാദില്‍ മൈനിങ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ അദേഹം എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിങ്ങില്‍ എംടെകും നേടിയിട്ടുണ്ട്. മൈനിങ് വ്യവസായമേഖലയില്‍ ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയമുള്ളയാളാണ് അദേഹം. സെന്‍ട്രല്‍ കോള്‍ഫീല്‍ഡില്‍ 21 വര്‍ഷത്തോളം ജോലിചെയ്ത അദേഹം എന്‍എംഡിസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടരായിരുന്നു.

എന്‍എംഡിസിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോയി ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പേറഷനിലും എംഡിയായിരുന്നിട്ടുണ്ട്. അദേഹം പുതിയ പദവികളില്‍ ചുമതലയേല്‍ക്കുന്നതോടെ വന്‍ വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഹിന്ദുസ്ഥാന്‍ കോപ്പര്‍ 2018-19ല്‍ 83 ശതമാനം അറ്റാദായത്തില്‍ 145.74 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്ന ഉല്‍പാദനത്തിലും വില്‍പ്പനയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഓപ്പറേഷനല്‍ മാനേജിങ് ഡയറക്ടറായി അരുണ്‍ ചുമതലയേറ്റ ശേഷം കമ്പനിയുടെ കാര്യങ്ങളിലുണ്ടായ ഗുണങ്ങള്‍ കണക്കിലെടുത്താണ് പുതിയ നിയമനം.

Author

Related Articles