ആഗോളവത്കരണ വേഗത കുറയും,ദേശീയവാദവുമായി നടക്കുക വന്‍സംഘര്‍ഷം; കുമാര്‍മംഗളം ബിര്‍ളയുടെ കുറിപ്പ്
മുംബൈ: ദേശീയവാദവും ആഗോളവത്കരണവും തമ്മിലുള്ള സംഘര്‍ഷമായിരിക്കും വരുന്ന ദശാബ്ദത്തിലെ സുപ്രധാന പ്രവണതയെന്ന് വ്യവസായ പ്രമുഖനായ കുമാര്‍ മംഗളം ബിര്‍ള. സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്‍ ല്‍ എഴുതിയ വ്യക്തിപരമായ കുറിപ്പിലാണ് നിരീക്ഷണം പങ്കുവെച്ചിരിക്കുന്നത്. ആഗോളവത്കരണത്തിന്റെ വേഗത വരും ദശകത്തില്‍ കുറയുമെന്ന് സൂചിപ്പിക്കുന്ന സ്ലോബലൈസേഷന് എന്ന വാക്കാണ് അദേഹത്തിന്റെ ലേഖനത്തില്‍ കുറിച്ചിരിക്കുന്നത്. പ്രാദേശികതയ്ക്ക് പ്രാമുഖ്യം നല്കുന്ന സംരക്ഷണവാദത്തിന്റെ കാലമാണ് ഇനി വരുന്നതെന്ന ആശങ്കയാണ് അദേഹം ഇതിലൂടെ പങ്കുവെക്കുന്നത്.
ബിര്‍ള ഗ്രൂപ്പ് കമ്പനികളായ നോവെലിസ് ഇങ്ക്,ബിര്‍ള കാര്‍ബണ്‍ എന്നിവ പ്രാദേശികതയ്്ക്ക് പ്രധാന്യം നല്കി ഈ പ്രവണതെയ നേരിടുന്ന ഉദാഹരണം ബിര്‍ള മുന്നോട്ട് വെക്കുന്നു. വരുമാനം ഉണ്ടാക്കുന്നതിനൊപ്പം സുസ്ഥിര മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്ന് അദേഹം പറഞ്ഞു. ഗ്രേറ്റാ തണ്ബര്ഗിനെ ജെന്‍ ഇസഡിന്റെ മനസാക്ഷിയായി കാണാം. നിങ്ങള്‍ ക്ക് അവരോട് യോജിക്കാം വിയോജിക്കാം. എന്നാല്‍ അവരെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും അദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍