അസെന്റ് 2020 ജനുവരി 9,10ന് ; ഏകജാലക നിക്ഷേപക സജ്ജീകരണങ്ങളുമായി ഇന്‍വെസ്റ്റ് കേരളാ പോര്‍ട്ടല്‍
കൊച്ചി: നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്‍വെസ്റ്റ് കേരള പോര്‍ട്ടലായ http://invest.kerala.gov.in വെബ്സൈറ്റ് കൊച്ചിയില്‍ നടക്കാനിരിക്കുന്ന അസെന്റ് 2020 ആഗോള നിക്ഷേപകസംഗമത്തിന്റെ ഭാഗമായി എല്ലാവിധ സജ്ജീകരണങ്ങളോടെയും നിക്ഷേപകര്‍ക്ക് ആവശ്യമായ ഏകജാലക സംവിധാനമായി മാറ്റും. കേരളത്തില്‍ ഇപ്പോള്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഭാവിയില്‍ ആലോചിക്കുന്നവര്‍ക്കും ലാന്റ് ബാങ്ക്,നിക്ഷേപക നടപടിക്രമങ്ങള്‍,വിവിധ സേവനങ്ങളും പദ്ധതികളും ,വായ്പകള്‍ തുടങ്ങി എല്ലാവിവരങ്ങളും ഈ പോര്‍ട്ടില്‍ ലഭിക്കും.
ഭാവിയില്‍ കെമിക്കല്‍,ജൈവശാസ്ത്രം,ഇലക്ട്രോണിക്സ്,ഭക്ഷ്യസംസ്കരണം,പ്രതിരോധം എന്നി വ്യവസായങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. രാജ്യത്തിന് അകത്തും പുറത്തും നിന്ന് വ്യവസായങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന മികച്ച കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് അസെന്റ് 2020 മാറുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ ദേശീയ,അന്തര്‍ദേശീയ നിക്ഷേപത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാനും സുപ്രധാന മേഖലകളില്‍ കേരളത്തിന്റെ സാധ്യതകള്‍ പങ്കാളികളെ ബോധ്യപ്പെടുത്താനുംവേണ്ടിയാണ് അസെന്റ് 2020 സര്‍ക്കാര്‍ നടത്തുന്നത്.സമീപകാലത്തായി കേരളസര്ക്കരാ്# വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ ചട്ടങ്ങളില്‍ നല്കിയ ഇളവുകളും നയങ്ങളുമൊക്കെ അസന്റ് 2020 ല്‍ അവതരിപ്പിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍