News

ഡിസംബറില്‍ മൊത്ത വില്‍പ്പന 14 ശതമാനം ഉയര്‍ത്തി അശോക് ലെയ്‌ലാന്‍ഡ്

മുംബൈ: വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡിന്റെ ഓഹരികള്‍ 4.2 ശതമാനം ഉയര്‍ന്ന് ബിഎസ്ഇയില്‍ 99.45 രൂപയിലെത്തി. ഡിസംബറിലെ മൊത്തം വില്‍പ്പന 14 ശതമാനം ഉയര്‍ന്ന് 12,762 യൂണിറ്റായി. ഇടത്തരം, ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എം ആന്റ് എച്ച്‌സിവി) ട്രക്ക് വില്‍പ്പന 58 ശതമാനം ഉയര്‍ന്ന് 6,235 യൂണിറ്റായി.

എം ആന്റ് എച്ച്‌സിവി ബസ് വില്‍പ്പന 79 ശതമാനം ഇടിഞ്ഞ് 649 യൂണിറ്റായി (ഡിസംബര്‍ മാസക്കണക്കുകള്‍). വാണിജ്യ വാഹന വില്‍പ്പന 42 ശതമാനം ഉയര്‍ന്ന് 5,682 യൂണിറ്റിലെത്തി. 2020 കലണ്ടര്‍ വര്‍ഷത്തില്‍ അശോക് ലെയ്‌ലാന്‍ഡിന്റെ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും 43 ശതമാനം ഇടിഞ്ഞ് 56,657 യൂണിറ്റായി.

News Desk
Author

Related Articles