News

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം വെട്ടിച്ചുരുക്കി ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക്

കൊറോണ വൈറസ് പകര്‍ച്ചവ്യാധി പ്രത്യാഘാതത്തെത്തുടര്‍ന്ന് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനത്തില്‍ മാറ്റം വരുത്തി. നിലവിലെ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 11 ശതമാനത്തില്‍ നിന്ന് എഡിബി 10 ശതമാനമായി കുറച്ചു. ഏപ്രില്‍ മാസത്തിലെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയത്.

2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 1.6 ശതമാനമായി ഉയര്‍ന്നിരുന്നു, സാമ്പത്തിക വര്‍ഷത്തിന്റെ മൂന്ന് പാദങ്ങളില്‍ നിലനിന്ന സങ്കോചത്തില്‍ നിന്നുളള തിരിച്ചുവരവായാണ് ഇതിനെ സാമ്പത്തിക വിദ?ഗ്ധര്‍ കണക്കാക്കിയത്. എന്നാല്‍ പിന്നീട് കൊവിഡ് രണ്ടാം തരം?ഗ പ്രതിസന്ധി ഇന്ത്യയെ പിടികൂടി.

പാന്‍ഡെമിക്കിന്റെ രണ്ടാം തരംഗത്തില്‍ പല സംസ്ഥാന സര്‍ക്കാരുകളും കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരുന്നു. പുതിയ കൊവിഡ്-19 കേസുകളില്‍ വലിയതോതില്‍ വര്‍ധനവുണ്ടായി. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനുശേഷം സാമ്പത്തിക പ്രവര്‍ത്തനം വേഗത്തില്‍ പുനരാരംഭിക്കുന്നതായി ആദ്യകാല സൂചകങ്ങള്‍ വ്യക്തമാക്കുന്നതായി എഡിബി റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. എഡിബിയുടെ ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ഔട്ട്‌ലുക്കിലാണ് (എഡിഒ) രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെപ്പറ്റി പ്രതിപാദിക്കുന്നത്.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകുന്നതിനൊപ്പം ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗത്തിനും വാക്‌സീന്‍ ലഭ്യമാകുന്ന സാഹചര്യവും ഉണ്ടായാല്‍ 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി ഉയരുമെന്നും മനില ആസ്ഥാനമായ ഫണ്ടിംഗ് ഏജന്‍സി അറിയിച്ചു.

ചൈനയെ സംബന്ധിച്ചിടത്തോളം, 2021 ല്‍ 8.1 ശതമാനവും 2022 ല്‍ 5.5 ശതമാനവുമാണ് എഡിബി പ്രവചിക്കുന്ന വളര്‍ച്ചാ നിരക്ക്. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഇപ്പോള്‍ പാന്‍ഡെമിക്, കണ്ടെയ്ന്‍മെന്റ് നടപടികളുമായി പൊരുത്തപ്പെടാന്‍ ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും കഴിയുന്നു.

Author

Related Articles