ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ പെയിന്റ് കമ്പനിയായി ഏഷ്യന്‍ പെയിന്റ്സ്
ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ പെയിന്റ് കമ്പനിയായി ഇന്ത്യിലെ ഏഷ്യന്‍ പെയിന്റ്സ്. 43.7 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണി മൂലധനം. ഒരു വര്‍ഷം കൊണ്ട് 35.6 ബില്യണ്‍ ഡോളറില്‍ നിന്ന് 22 ശതമാനം ആണ് വിപണി മൂലധനം ഉയര്‍ന്നത്. ആഗോള തലത്തില്‍ 450ആം സ്ഥാനത്താണ് ഏഷ്യന്‍ പെയിന്റ്സ്.
സെപ്റ്റംബര്‍ പാദത്തില്‍ 605.2 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അറ്റാദായത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ കുറവുണ്ടായെങ്കിലും വരുമാനം 32 ശതമാനം ഉയര്‍ന്ന് 7,096 കോടിയിലെത്തിയിരുന്നു. ഇന്‍പുട്ട് കോസ്റ്റലുണ്ടായ വര്‍ധനവാണ് കമ്പനിയുടെ അറ്റാദായത്തെ ബാധിച്ചത്. ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് 2021ല്‍ പെയിന്റ് കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യന്‍ പെയിന്റ് വിപണി വരും നാളുകളില്‍ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അമേരിക്കന്‍ കമ്പനിയായ ഷെര്‍വിന്‍-വില്യംസ് കോ ആണ് ലോകത്തിലെ ഏറ്റവും വലിയ പെയിന്റ് കമ്പനി. 91.9 ബില്യണ്‍ ഡോളറാണ് ഇവരുടെ വിപണി മൂലധനം. പിപിജി ഇന്‍ഡസ്ട്രീസിനാണ് (4.6 ബില്യണ്‍ ഡോളര്‍ ) മൂന്നാം സ്ഥാനം. നിപ്പോണ്‍ പെയിന്റ് ഹോള്‍ഡിംഗ്സ് ( 2.8 ബില്യണ്‍ ഡോളര്‍ ) നാലമതും ബെര്‍ഗര്‍ പെയിന്റ്സ് ഇന്ത്യ(9.9 ബില്യണ്‍ ഡോളര്‍ ) ആറാം സ്ഥാനത്തുമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍