News

അസെന്‍ഡ് നിക്ഷേപ സംഗമം വന്‍ വിജയമെന്ന് മുഖ്യന്ത്രി; 40,118 കോടി രൂപയുടെ പദ്ധതികള്‍ക്ക് ധാരണം; കേരളത്തിന്റെ വികസന സ്വപ്‌നം പൂവണിയുമ്പോള്‍

തിരുവനന്തപുരം:  കേരളത്തെ പുതിയ നിക്ഷേപ കേന്ദ്രമാക്കി  മാറ്റുകയെന്നതാണ് കേരളാ സര്‍ക്കാറിന്റെ ലക്ഷ്യം. ഈ സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് കേരളത്തില്‍  നിക്ഷേപ സംഗമം സംഘടിപ്പിച്ചത്.  സംസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങള്‍  പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ നീക്കം നടത്തുന്നത്.  കൊച്ചിയില്‍ സംഘടിപ്പിച്ച അസെന്‍ഡ് 2020 നിക്ഷേപ സംഗമം വന്‍ വിജയമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെ 40,118 കോടി രൂപയുടെ പദ്ധതികള്‍ക്കിള്ള  ധാരണാപത്രമാണ് നിക്ഷേപക സംഗമത്തില്‍ ഒപ്പുവച്ചത്. ആകെ 98,708 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. 

കേരളത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും ഒരുതരത്തിലുള്ള ഭംഗവും വരില്ലെന്ന് മുഖ്യമന്ത്രി സംഗമത്തിനെത്തിയ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി. കേരളം നിക്ഷേപം നടത്താന്‍ എന്തുകൊണ്ടും അനുയോജ്യമായ സംസ്ഥാനം എന്ന് തെളിയിച്ചു. അബുദാബി ഇന്‍വെസ്റ്റമെന്റ് അതോറിറ്റി 66,900 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

രണ്ട് ദിവസങ്ങളിലായാണ് കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വ്യവസായങ്ങള്‍ക്ക് തൊഴിലവസരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷം പ്രതിമാസ സബ്‌സിഡി നല്‍കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നിക്ഷേപക സംഗമത്തില്‍ നടത്തിയിരുന്നു. അതില്‍ തന്നെ സ്ത്രീ തൊഴിലാളികള്‍ക്ക് നല്‍കുന്ന സബ്‌സിഡി തുക 2000 രൂപ കൂടുതലായിരിക്കുമെന്നാണ് പ്രഖ്യാപനം. 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2015 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും സബ്‌സിഡി എന്നും സംസ്ഥാന സര്‍ക്കാര്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ട്.  

നിലവില്‍ കൊച്ചി മുതല്‍ പാലക്കാട് വരെ സംയോജിത ഉത്പാദന ക്ലസ്റ്റര്‍, പിറവം ആമ്പല്ലൂരില്‍ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്, ഒറ്റപ്പാലത്ത്  ഡിഫന്‍സ് പാര്‍ക്ക്, പെരുമ്പാവൂരില്‍ ഫൈബര്‍ ബോര്‍ഡ് പ്ലാന്റ് തുടങ്ങി വ്യവസായ വകുപ്പിന്റെ കൈവശമുള്ള നിരവധി പദ്ധതികള്‍ക്ക് സ്വകാര്യ നിക്ഷേപകരെ തേടുകയാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന അസെന്‍ഡിന്റെ ലക്ഷ്യം. കൊച്ചി ബിപിസിഎല്‍പദ്ധതിയോട് ചേര്‍ന്നുള്ള പെട്രോകെമിക്കല്‍ പാര്‍ക്ക്, പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലിനു സമീപം ക്രയോജനിക് വെയര്‍ ഹൗസ് തുടങ്ങിയ പദ്ധതികളിലും നിക്ഷേപകരെ തേടുന്നുണ്ട്.

Author

Related Articles