ഒരു വര്‍ഷം കൊണ്ട് പ്രതിഫലം ലഭിച്ചത് 402 കോടി രൂപ ! ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികമാരുടെ ഫോര്‍ബ്സ് പട്ടികയില്‍ ഹോളിവുഡിന്റെ ഷാര്‍ലെറ്റ് ജൊവാന്‍സണ്‍ ഒന്നാമത്; അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന് മാത്രം വാങ്ങിയത് 251 കോടി
ലോസ് എയ്ഞ്ചല്‍സ്: ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായികമാരില്‍ ഹോളിവുഡിന്റെ ഷാര്‍ലെറ്റ് ജൊഹാന്സണ് ഒന്നാമത്. ഫോര്‍ബ്സിന്റെ പട്ടികയിലാണ് ഷാര്‍ലറ്റ് ഒന്നാം സ്ഥാനം നേടിയത്. 2018 നേടിയതിനേക്കാള്‍ 15.5 മില്യണ്‍ ഡോളറാണ് ഈ 34കാരി ഇക്കുറി നേടിയത്. അവഞ്ചേഴ്സ് എന്‍ഡ് ഗെയിമില്‍ ഷാര്‍ലറ്റ് 35 മില്യണ്‍ യുഎസ് ഡോളറാണ് പ്രതിഫലം വാങ്ങിയത്. 2018-19 കാലയളവില്‍ ഏകദേശം 402 കോടി രൂപയാണ് ഷാര്‍ലറ്റിന്റെ പ്രതിഫലം. ഫോര്‍ബ്സ് പുറത്ത് വിട്ട പട്ടികയില്‍ മിക്കവരും 20 മില്യണ്‍ ഡോളറിലധികം പ്രതിഫലം വാങ്ങിയവരാണ്.
കഴിഞ്ഞ വര്‍ഷം 56 മില്യണ്‍ യുഎസ് ഡോളര്‍ (402 കോടി ഇന്ത്യന്‍ രൂപ) പ്രതിഫലം പറ്റിയിട്ടും ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടീ നടന്മാരുടെ സംയുക്ത പട്ടികയില്‍ ഷാര്‍ലെറ്റ് എട്ടാം സ്ഥാനത്താണ് എത്തിയത്. ഷാര്ലെറ്റിനൊപ്പം എന്‍ഡ് ഗെയിമില്‍ അഭിനയിച്ച റോബര്‍ട്ട് ഡൗണി ജൂനിയര്‍ 55 മില്യണ്‍ ഡോളറാണ് പ്രതിഫലമായി വാങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഫോര്‍ബ്സ് മാസിക പുറത്ത് വിട്ട ഏറ്റമധികം പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയില്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ 66 മില്യണ്‍ ഡോളര്‍ ആകെ വരുമാനത്തോടെ മൂന്നാം സ്ഥാനത്ത് വന്നിരുന്നു. ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടികയില്‍ സോഫിയ വേര്ഗാരയാണ് രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്നത്. 44.1 മില്യണ്‍ ഡോളറാണ് സോഫിയ പ്രതിഫലമായി വാങ്ങിയത്. മൂന്നാം സ്ഥാനം ഹോളിവുഡിന്റെ റീസ് വിതര്സ്പൂണാണ്. 35 മില്യണ്‍ ഡോളറാണ് റീസ് പ്രതിഫലമായി വാങ്ങിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍