വിപണി മൂല്യത്തില്‍ എസ്ബിഐയെ മറികടന്ന് ഭാരതി എയര്‍ടെല്‍
ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യം നാല് ലക്ഷം കോടി രൂപ കടന്നു. ഓഹരി വില ആറ് ശതമാനം ഉയര്‍ന്ന് 734 രൂപ നിലവാരത്തിലെത്തിയതോടെയാണ് വിപണിമൂല്യം 4.05 ലക്ഷം കോടിയായത്. ഇതോടെ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയെ ഭാരതി എയര്‍ടെല്‍ മറികടന്നു. 3.92 ലക്ഷം കോടി രൂപയാണ് എസ്ബിഐയുടെ വിപണിമൂല്യം.
രണ്ടാഴ്ചക്കിടെ ഭാരതി എയര്‍ടെലിന്റെ ഓഹരിവിലയില്‍ 23ശതമാനമാണ് മുന്നേറ്റമുണ്ടായത്. എജിആര്‍ കുടിശ്ശിക അടക്കുന്നതിന് ടെലികോം കമ്പനികള്‍ക്ക് മോറട്ടോറിയം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോഴത്തെ വിലവര്‍ധനവിനുപിന്നില്‍. അവകാശ ഓഹരിയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനുശേഷമാണ് വിലയില്‍ കുതിപ്പ് തുടങ്ങിയത്. ഗൂഗിള്‍ നിക്ഷേപംനടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും ഓഹരി വിലയെ സ്വാധീനിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍