രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തി വിവരം പുറത്ത്; മുന്നില്‍ ബിജെപി തന്നെ
2019-20 സാമ്പത്തിക വര്‍ഷത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തി വിവരകണക്ക് പുറത്ത്. 4847.78 കോടി രൂപയുടെ ആസ്തിയുമായി ഭാരതീയ ജനതാപാര്‍ട്ടിയാണ് ആസ്തിയില്‍ മുന്നില്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ ആസ്തിയില്‍ 70 ശതമാനം വരുമിത്. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് കണക്ക് പുറത്തു വിട്ടത്. 698.33 കോടി രൂപ ആസ്തിയുമായി ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 588.16 കോടി രൂപ ആസ്തിയാണുള്ളത്.
ഏഴ് ദേശീയ പാര്‍ട്ടികളുടെ മൊത്തം ആസ്തി 6988.57 കോടി രൂപയും 44 പ്രാദേശിക പാര്‍ട്ടികളുടേത് 2129.38 കോടിയുമാണ്.ആകെ ആസ്തിയുടെ 69.37 ശതമാനവും ബിജെപിയുടേതാണ്. അതേസമയം രണ്ടാം സ്ഥാനത്തുള്ള ബിഎസ്പിയ്ക്കുള്ളത് 9.99 ശതമാനമാണ്. ആകെ ആസ്തിയുടെ 8.42 ശതമാനം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.
44 പ്രാദേശിക പാര്‍ട്ടികളുടെ ആകെ ആസ്തിയുടെ 95.27 ശതമാനവും 10 പാര്‍ട്ടികളുടേതാണ്. 563.47 കോടി രൂപയുമായി സമാജ് വാദി പാര്‍ട്ടിയാണ് ഇവരില്‍ മുന്നില്‍. ടിആര്‍എസ് (301.47 കോടി രൂപ), എഐഎഡിഎംകെ (267.6 കോടി) എന്നിവയാണ് കൂടുതല്‍ ആസ്തിയുള്ള മറ്റു പ്രാദേശിക പാര്‍ട്ടികള്‍. അതേസമയം ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കും 44 പ്രാദേശിക പാര്‍ട്ടികള്‍ക്കും കൂടി 134.93 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍