News

പലിശ നിരക്ക് കുത്തനെ കുറയുമ്പോഴും ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന

പലിശ നിരക്ക് കുത്തനെ കുറയുമ്പോഴും ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലായ് 3 വരെയുള്ള കാലയളവിലെത്തിയ നിക്ഷേപം 6.1 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ മൂന്നുലക്ഷം കോടി രൂപയുടെ ഇരട്ടിയിലേറെ വരുമിത്.

വന്‍കിട ബാങ്കുകള്‍ ജൂണ്‍ പാദത്തില്‍ പുറത്തുവിട്ട കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വര്‍ധന വ്യക്തമാകും. എച്ച്ഡിഎഫ്സി ബാങ്കിന്റെ നിക്ഷേപത്തില്‍ 24 ശതമാനവും എസ്ബിഐയുടെ നിക്ഷേപത്തില്‍ 16 ശതമാനവുമാണ് വര്‍ധനയുണ്ടായത്. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള നിക്ഷേ പദ്ധതികള്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ റിസ്‌ക് എടുക്കാനുള്ള താല്‍പര്യമില്ലായ്മയാണ് പലിശ കുറഞ്ഞിട്ടും ബാങ്ക് നിക്ഷേപത്തില്‍ കാര്യമായ വര്‍ധനയുണ്ടാകാനിടയാക്കിയത്.

കുടുംബങ്ങളുടെ മൊത്തം നിക്ഷേപത്തില്‍ 52.6 ശതമാനവും ബാങ്ക് എഫ്ഡിയിലാണ്. ലൈഫ് ഇന്‍ഷുറന്‍സില്‍ 23.2 ശതമാനവും മ്യൂച്വല്‍ ഫണ്ടില്‍ 7 ശതമാനവും നിക്ഷേപം നടത്തിയിട്ടുണ്ട്. പണമായി സൂക്ഷിച്ചിട്ടുള്ളത്. 13.4 ശതമാനമാണ്.

Author

Related Articles