എടിഎമ്മുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ 50 ശതമാനം കുറഞ്ഞു
എടിഎമ്മുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ ഏപ്രിലില്‍ 50 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ രാജ്യത്ത് മുഴുവന്‍ ദിവസങ്ങളിലും ലോക്ക്ഡൗണ്‍ ആയിരുന്നു. മാര്‍ച്ചില്‍ എടിഎം പിന്‍വലിക്കല്‍ 2.51 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ ഏപ്രിലില്‍ ഇത് 1.28 ലക്ഷം കോടി രൂപയായി കുറഞ്ഞതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ രാജ്യത്തെ എടിഎമ്മുകളില്‍ നിന്ന് 2.86 ലക്ഷം കോടി രൂപ പിന്‍വലിച്ചിരുന്നു.
എടിഎമ്മില്‍ മാത്രമല്ല മറ്റെല്ലാ പേയ്മെന്റ് സൂചകങ്ങളിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഏപ്രിലില്‍ മൂല്യത്തില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ലോക്ക്ഡൌണ്‍ രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. ഇടപാടുകളെ ബാധിക്കുന്ന തരത്തിലുള്ള ഗതാഗത നിയന്ത്രണങ്ങള്‍ കൂടാതെ, പണലഭ്യത കുറവ് ഇവയൊക്കെ പിന്‍വലിക്കല്‍ കുറയാന്‍ പ്രധാന കാരണങ്ങളായി.
മാര്‍ച്ച് അവസാന ആഴ്ച്ചയിലും ഏപ്രിലില്‍ മുഴുവനും എടിഎം ഇടപാടുകള്‍ വന്‍തോതില്‍ ഇടിഞ്ഞതായി ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസിന്റെ ക്യാഷ് ബിസിനസ് എംഡിയും സിഇഒയുമായ റുസ്തം ഇറാനി പറഞ്ഞു. ബാങ്ക് എടിഎമ്മുകളില്‍ 40-55% വരെയാണ് ഇടിവ്. ആളുകള്‍ക്ക് പുറത്തു പോകാന്‍ കഴിയാത്തതും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ ആളുകള്‍ പണം ലാഭിക്കാന്‍ ശ്രമിക്കുന്നതുമാണ് പിന്‍വലിക്കല്‍ കുറയാന്‍ കാരണമെന്നും ഇറാനി പറഞ്ഞു.
ലോക്ക്ഡൗണ്‍ സമയത്ത് എഞ്ചിനീയര്‍മാരുടെ യാത്രകള്‍ക്കും നിയന്ത്രണമുണ്ടായിരുന്നതിനാല്‍ എടിഎം അറ്റകുറ്റപ്പണികളെയും ബാധിച്ചിട്ടുണ്ടെന്നും ഇറാനി കൂട്ടിച്ചേര്‍ത്തു. എടിഎമ്മുകളില്‍ പോയി പണം ലോഡ് ചെയ്യണം. കേടുപാടുകള്‍ സംഭവിച്ച എടിഎമ്മുകളില്‍ എഞ്ചിനീയര്‍മാര്‍ക്ക് പോയി എടിഎമ്മുകള്‍ ശരിയാക്കാനും കഴിഞ്ഞിട്ടില്ല. അതിനാല്‍, ഒരു എടിഎം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ആളുകള്‍ക്ക് പണം ലഭിക്കില്ല. അറ്റകുറ്റപ്പണികള്‍ക്ക് കാലതാമസം നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ വാലറ്റുകള്‍ പോലുള്ള ഡിജിറ്റല്‍ പണമിടപാടുകളും ഗണ്യമായി കുറഞ്ഞു. റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇടപാടുകളുടെ എണ്ണം ഏപ്രിലില്‍ 8,693 കോടി രൂപയായാണ് കുറഞ്ഞത്. മാര്‍ച്ചില്‍ ഇത് 13,111 കോടി രൂപയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍