News

അരാംകോ പ്രതിസന്ധിയില്‍; ഐപിഒ ഈ വര്‍ഷം തന്നെ സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തല്‍; നിക്ഷേപകര്‍ പിന്നോട്ടെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദി ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ കമ്പനിയായ അരോംകായുടെ എണ്ണ സംരംഭണശാലക്ക് നേരെയുണ്ടായ ഡോണ്‍ ആക്രമണം മൂലം അരാംകോയുടെ ഐപിഒയെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.  പ്രഥമിക ഓഹരി വില്‍പ്പനയെ ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഈ വര്‍ഷം നടത്താനുദ്ദേശിച്ച ഐപിഒയിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തിയേക്കില്ലെന്നാണ് വിപണി വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്. 

അതേസമയം ലോകത്തിലെ ഏറ്റവും വലിയ ഐപിഒക്ക് സൗദി അരാംകോ തയ്യാറായിരിക്കുന്നത്. എ്ന്നാല്‍ ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയും, ഇറാന്‍-അമേരിക്ക വാക് പോരും കാരണം അരാംകോയുടെ ഐപിഒക്ക് വലിയ പ്രതിസന്ധികള്‍ ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. 

ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയെന്ന നിലയ്ക്ക് അരാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഒഴുകിയെത്തിയേക്കുമെന്നാണ് സൗദി ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രമുഖ ഓഹരി വിപണികളെല്ലാം അരാംകോയെ സമീപിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഹോങ്കോങ്, ലണ്ടന്‍ തുടങ്ങിയ വിപണി കേന്ദ്രങ്ങള്‍ക്കാണ് വിദഗ്ധര്‍ ഇതില്‍ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഹോങ്കോങില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, ജനാധിപത്യ പ്രക്ഷോഭങ്ങളും നിക്ഷേപകര്‍ പിന്നോട്ടുപോകുന്നതിന് ഇടയാക്കിയിട്ടുണ്ട്്. ഇത് മൂലം സൗദി അരാംകോയും ഹോങ്കോങ് വിപണിയില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ സൗദിയുടെ എണ്ണ സംരംഭണ ശാലയ്ക്ക് നേരെ നടത്തിയ ആക്രമണം ഈ വര്‍ഷം ഐപിഒ സംഘടിപ്പിക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളുണ്ട്. 

Author

Related Articles