നാലാം പാദത്തില്‍ അരബിന്ദോ ഫാര്‍മ അറ്റാദായം 28 ശതമാനം ഇടിഞ്ഞ് 576.14 കോടി രൂപയായി
നാലാം പാദത്തില്‍ അരബിന്ദോ ഫാര്‍മ ലിമിറ്റഡിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 28 ശതമാനം ഇടിഞ്ഞ് 576.14 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ കമ്പനി 801.18 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തിയിരുന്നതായി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6,001.5 കോടി രൂപയില്‍ നിന്ന് 5,809.37 കോടി രൂപയായി.
നാലാം പാദത്തിലെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 5,011.05 കോടി രൂപയില്‍ നിന്ന് 5,097.75 കോടി രൂപയായി ഉയര്‍ന്നു. അവലോകന പാദത്തില്‍, യുഎസ് ഫോര്‍മുലേഷന്‍സ് വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 4.7 ശതമാനം കുറഞ്ഞ് 2,728.1 കോടി രൂപയായി. യൂറോപ്പ് ഫോര്‍മുലേഷന്‍സ് വരുമാനം 1,540.7 കോടി രൂപയായി. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ വരുമാനം മുന്‍ കാലയളവിലെ 794.3 കോടിയില്‍ നിന്ന് 913 കോടി രൂപയായി.
2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 5,333.82 കോടി രൂപയില്‍ നിന്ന് 2,647.11 കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം 23,455.49 കോടി രൂപയായിരുന്നു. 2021-ലെ 24,774.62 കോടി രൂപയില്‍ നിന്ന്, 2021-22 വര്‍ഷത്തേക്ക് 1 രൂപയുടെ ഇക്വിറ്റി ഷെയറിന് 4.50 രൂപ ഇടക്കാല ലാഭവിഹിതം നല്കാന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി കമ്പനി അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍