News

തിരിച്ചുവരവില്‍ മൂന്നിരട്ടി വേഗത കാണിച്ച് ഓസ്ട്രേലിയന്‍ തൊഴില്‍ വിപണി

കൊറോണ വൈറസ് നിയന്ത്രണത്തിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട് ഓസ്ട്രേലിയ മൂന്നുമടങ്ങ് വേഗതയില്‍ തൊഴിലില്‍ തിരിച്ചെത്തുന്നു. സ്ഥാപനങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ വീണ്ടും തുറക്കാനും ജീവനക്കാര്‍ക്ക് ജോലിയിലേക്ക് മടങ്ങാനും കഴിയുന്നു. ദേശീയ ലോക്ക്ഡൗണിനില്‍ ഏപ്രിലിലെ താഴ്ചയ്ക്ക് ശേഷം വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, വെസ്റ്റേണ്‍ ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ശമ്പളപ്പട്ടിക ജൂണ്‍ അവസാനത്തോടെ വ്യതിചലിച്ചു.

വൈറസ് കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ വീണ്ടും അവതരിപ്പിക്കാന്‍ നിര്‍ബന്ധിതരായി. ഇതോടെ വിക്ടോറിയയിലെ തൊഴില്‍മേഖല തകരാന്‍ തുടങ്ങിയിരുന്നു. അതേസമയം ഓസ്ട്രേലിയയിലെ തൊഴില്‍ വിപണിയില്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ വിശാലമാണെന്ന് സിഡ്നിയിലെ ബ്ലൂംബെര്‍ഗ് ഇക്കണോമിക്സിന്റെ സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ് മക്കിന്റൈര്‍ പറഞ്ഞു.

Author

Related Articles