News

വാഹന ഘടക നിര്‍മാണ വ്യവസായത്തില്‍ 16 ശതമാനം വരുമാന ഇടിവുണ്ടാകും: ക്രിസില്‍

മുംബൈ: കോവിഡ് -19 പകര്‍ച്ചവ്യാധി മൂലം വിതരണ ശൃംഖലയിലും ആഗോളതലത്തിലെ വാഹനങ്ങളുടെ ഡിമാന്‍ഡിലും ഉണ്ടായ ആഘാതം മൂലം വാഹന ഘടക നിര്‍മാണ വ്യവസായത്തില്‍ 16 ശതമാനം വരുമാന ഇടിവിന് സാധ്യതയുണ്ടെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ക്രിസില്‍.

ആഭ്യന്തര വിപണിയില്‍ പുതിയ വാഹനങ്ങള്‍ക്കായുള്ള കടുത്ത ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിസിലിന്റെ പ്രവചനം. ഗ്രാമീണ മേഖലയില്‍ നിന്നുള്ള ആവശ്യകത ട്രാക്ടറുകള്‍ക്ക് പുറമെ ഇരുചക്ര വാഹനങ്ങള്‍ക്കും ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കും ഗുണം ചെയ്യുമെങ്കിലും, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളില്‍ വാഹന നിര്‍മ്മാതാക്കളുടെ ഉല്‍പാദന ഷെഡ്യൂളുകള്‍ മിതമായി നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഏജന്‍സി പറയുന്നു.

ഓട്ടോ ഘടക വ്യവസായത്തിന്റെ വാര്‍ഷിക വിറ്റുവരവിന്റെ മൂന്നിലൊന്ന് ഭാഗവും അനന്തര വിപണികളില്‍ നിന്നും കയറ്റുമതിയില്‍ നിന്നുമുള്ള ഡിമാന്‍ഡാണ്. ഈ സാമ്പത്തിക വര്‍ഷം ഇതില്‍ വലിയ മാറ്റമില്ലാതെ തുടരുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാട്ടി.

Author

Related Articles