വാഹന വിപണിയ്ക്ക് തിരിച്ചടി; പതിറ്റാണ്ടിലെ ഏറ്റവും മോശം വില്‍പ്പന
തിരുവനന്തപുരം: ഇന്ത്യന്‍ വാഹന വിപണിയില്‍ പതിറ്റാണ്ടിലെ ഏറ്റവും മോശമായ ഉല്‍സവകാല വില്‍പ്പനയെന്ന് കണക്ക്. ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേര്‍സ് അസോസിയേഷന് പുറത്തുവിട്ട കണക്കുകളിലാണ് ഈ വെളിപ്പെടുത്തല്‍. 2021 ഒക്ടോബറിലെ മൊത്തം ആഭ്യന്തര വില്‍പ്പന 2020 ഒക്ടോബറിനെ അപേക്ഷിച്ച് 5.33 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കൊവിഡ് കാലത്തിന് മുന്‍പുള്ള 2019 ഒക്ടോബറിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കഴിഞ്ഞ ഒക്ടോബറിലെ ഇടിവ് 26.64 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 2021 ഒക്ടോബറില്‍ 2020 ഒക്ടോബറിനെ അപേക്ഷിച്ച് 74 ശതമാനം വര്‍ധനവുണ്ടായി. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 26 ശതമാനം ഉയര്‍ന്നു. അതേസമയം ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ആറ് ശതമാനം കുറഞ്ഞു. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 11 ശതമാനവും ട്രാക്ടര്‍ വില്‍പ്പന 21 ശതമാനവും ഇടിഞ്ഞു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42 ദിവസത്തെ ഉല്‍സവ കാലയളവില്‍, മൊത്ത ആഭ്യന്തര വില്‍പ്പന 18 ശതമാനം ഇടിഞ്ഞു. മുച്ചക്ര വാഹന വില്‍പ്പന 53 ശതമാനം വര്‍ധിച്ചു. വാണിജ്യ വാഹന വില്‍പ്പന 10 ശതമാനവും ഉയര്‍ന്നു. എന്നാല്‍ ഇരുചക്ര വാഹന വില്‍പ്പന 18% ഇടിഞ്ഞു. പാസ്സഞ്ചര്‍ വാഹന വില്‍പ്പനയിലും (26 ശതമാനം) ട്രാക്ടര്‍ വില്‍പ്പനയിലും (23 ശതമാനം) ഇടിവുണ്ടായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും മോശമായ ഉത്സവകാല വില്‍പ്പനയാണ് ഒക്ടോബറിലേതെന്ന് എഫ്എഡിഎ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍