ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ പ്രൊഫഷണലായി ഡി-മാര്‍ട്ട് സിഇഒ; ആസ്തി 7744 കോടി രൂപ
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ പ്രൊഫഷണലായി ഡി-മാര്‍ട്ട് സിഇഒ. ഡി-മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ചെയ്ന്‍ ഉടമസ്ഥരായ അവന്യു സൂപ്പര്മാര്ക്കറ്റ്്സ് ലിമിറ്റഡ് സിഇഒ നവില്‍ നരോണയുടെ ആസ്തി 7744 കോടിയായിട്ടാണ് ഉയര്‍ന്നത്. ഡി മാര്‍ട്ട് റീറ്റെയ്ല്‍ സ്റ്റോറിലെ അദ്ദേഹത്തിന്റെ ഓഹരികളുടെ മൂല്യമുയര്ന്നതിനാലാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യവും ഈ കാലഘട്ടത്തില്‍ കുതിച്ചുയര്‍ന്നത്.
113 ശതമാനമാണ് ഡി മാര്‍ട്ട് റീറ്റെയ്ല്‍ സ്റ്റോര്‍ ഓഹരികള്‍ ഉയര്‍ന്നത്. 5899 രൂപയെന്ന പുതിയ റെക്കോര്‍ഡ് ഉയരം വരെ ഇക്കഴിഞ്ഞ സെഷന് ഒന്നില്‍ ഓഹരി സ്വന്തമാക്കുകയും ചെയ്തു. 3.54 ട്രില്യണ്‍ മാര്‍ക്കറ്റ് ക്യാപ്പ് ആണ് ഓഹരി സ്വന്തമാക്കിയത്.
അടുത്തടുത്തുള്ള ഏഴ് സെഷനുകളില്‍ നിന്നും 40 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ഇത് തന്നെയാണ് നരോണയുടെ ആസ്തിയിലും പ്രകടമായത്.
നറോണയുടെ സമ്പത്തിലേക്ക് കോടികളെത്തിച്ചത് വര്‍ഷങ്ങളായി അദ്ദേഹം കൈവശം വച്ചിരുന്ന അവന്യു സൂപ്പര്‍മാര്‍ക്കറ്റ് ഓഹരികളാണ്. മാര്‍ച്ച് 2017 ല്‍ അവന്യു സൂപ്പര്‍ മാര്‍ക്കറ്റ്സ് ഓഹരി ലിസ്റ്റ് ചെയ്യുമ്പോള്‍ 299 രൂപ മാത്രമായിരുന്നു ഒരു ഓഹരിക്കുണ്ടായിരുന്നത്. 1800 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. 13.13 മില്യണ്‍ ഓഹരികളാണ് നറോണയ്ക്ക് കമ്പനിയില്‍ സ്വന്തമായുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍