News

വ്യോമഗതാഗത രംഗത്ത് 201 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകും: ഐഎടിഎ

ആഗോളതലത്തില്‍ വ്യോമഗതാഗത രംഗത്ത് 201 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ അസോസിയേഷന്‍ (ഐഎടിഎ). 2020 മുതല്‍ 2022 വരെയുള്ള കാലയളവിലെ നഷ്ടത്തിന്റെ കണക്കാണിത്. ഐഎടിഎ ഡയറക്ടറാണ് വില്ലി വാഷ് ആണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ 2023 മൂന്നില്‍ മേഖല ലാഭത്തിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. 2020ല്‍ 138 ബില്യണ്‍ ഡോളറായിരുന്ന നഷ്ടം 2021ല്‍ 52 ബില്യണ്‍ ഡോളറായി കുറയുമെന്നാണ് വിലയിരുത്തല്‍. 2022ല്‍ അത് 12 ബില്യണ്‍ ഡോളറായും കുറയും. ആഗോള തലത്തില്‍ വിമാനക്കമ്പനികളുടെ ആകെ വരുമാനം 2021 ല്‍് 472 ബില്യണ്‍ ഡോളര്‍ ആയിരിക്കും. 2022ല്‍ അത് 658 ബില്യണ്‍ ഡോളറിലെത്തുമെന്നും ഐഎടിഎ അറിയിച്ചു.

നിലവില്‍ ഇന്ത്യയിലെ ആഭ്യന്തര വ്യോമഗതാഗതം കൊവിഡിന് മുമ്പ് ഉണ്ടായിരുന്നതിന്റെ 70 ശതമാനത്തോളം വീ്ണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടില്ല. കൊവിഡിന് മുമ്പ് ഉണ്ടായിരുന്നതിന്റെ 20 ശതമാനം വിമാനങ്ങള്‍ മാത്രമാണ് രാജ്യത്ത് നിന്ന് അന്താരാഷ്ട്ര സര്‍വ്വീസ് നടത്തുന്നത്.

Author

Related Articles