ഫിക്സഡ് ടേം ഡെപ്പോസിറ്റ് നേരത്തെ അവസാനിപ്പിക്കുന്നവര്‍ക്ക് പിഴ ഒഴിവാക്കി ആക്സിസ് ബാങ്ക്
ഫിക്സഡ് ടേം ഡെപ്പോസിറ്റ് നേരത്തെ അവസാനിപ്പിക്കുന്നവര്‍ക്ക് പിഴ ഒഴിവാക്കി ആക്സിസ് ബാങ്ക്. ഉപഭോക്താക്കളുമായുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബാങ്കിന്റെ ഈ പ്രഖ്യാപനം. 2020 ഡിസംബര്‍ 15 നോ അതിന് ശേഷമോ 2 വര്‍ഷത്തിലോ അതില്‍ കൂടുതലോ ഉള്ള ഫിക്സഡ് ടേം ഡെപ്പോസിറ്റിനായി ബുക്ക് ചെയ്തവര്‍ക്കാണ് നേരത്തെ അവസാനിപ്പിക്കുന്നതിനുള്ള പിഴ ഒഴിവാക്കിയത്.
പെട്ടെന്നുള്ള ആവശ്യങ്ങളില്‍ ആകുലതപ്പെടാതെ ഉപഭോക്താക്കളെ ദീര്‍ഘകാല നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുകയാണ് ഈ ഉപഭോക്തൃ സൗഹൃദത്തിലൂടെ ലക്ഷ്യം വ്യക്കുന്നതെന്ന് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇത് എല്ലാ പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്കും ബാധകമാകും.
എന്നാല്‍ 2 വര്‍ഷത്തേക്ക് ഫിക്സഡ് ടേം ഡെപ്പോസിറ്റ് ബുക്ക് ചെയ്ത് 15 മാസങ്ങള്‍ക്ക് മുമ്പ് പിന്‍വലിക്കുകയാണെങ്കില്‍ അകാല പിഴ നല്‍കേണ്ടിവരും.
15 മാസങ്ങള്‍ക്ക് ശേഷം അവസാനിപ്പിച്ച എല്ലാ ഫിക്സഡ് ടേം ഡെപ്പോസിറ്റുകളുടെയും പിഴ ഞങ്ങള്‍ ഒഴിവാക്കി. ഈ പുതിയ സവിശേഷതയിലൂടെ ഉപഭോക്തൃ കേന്ദ്രീകൃത ആനുകൂല്യങ്ങള്‍ പ്രദാനം ചെയ്യുകയാണെന്നും ഞങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആക്സിസ് ബാങ്ക് റീറ്റെയ്ല്‍ ലിയബിലിറ്റീസ് ആന്റ് ഡയറക്ട് ബാങ്കിംഗ് പ്രൊഡക്ട്സ് എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ ഭട്ട് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍