News

മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സില്‍ 29 ശതമാനം അധിക ഓഹരി വാങ്ങാനൊരുങ്ങി ആക്സിസ് ബാങ്ക്; നിലവിലുള്ളത് 72.5 ശതമാനം ഓഹരി

മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സില്‍ 29 ശതമാനം അധിക ഓഹരി വാങ്ങാന്‍ ആക്സിസ് ബാങ്കിന്റെ ബോര്‍ഡ് അംഗീകാരം നല്‍കി. ഇത് സ്വകാര്യ ബാങ്കിന് ഇന്‍ഷുററിലെ മൊത്തം ഓഹരി 30 ശതമാനത്തിലേക്ക് ഉയര്‍ത്തും. മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് നിലവില്‍ മാക്‌സ് ലൈഫില്‍ 72.5 ശതമാനം ഓഹരിയുണ്ട്. മിത്സുയി സുമിറ്റോമോ ഇന്‍ഷുറന്‍സിന് (എംഎസ്‌ഐ) 25.5 ശതമാനം ഓഹരിയുണ്ട്. ലൈഫ് ഇന്‍ഷുററില്‍ ഒരു ചെറിയ ഓഹരിയും ആക്സിസ് ബാങ്കിനുണ്ട്. ആക്‌സിസ് ബാങ്ക് മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കും മാക്‌സ് ലൈഫ് ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ലൈഫ് ഇന്‍ഷുററുമാണ്.

ഇടപാടുകളുടെ പരമ്പര പൂര്‍ത്തിയാക്കിയ ശേഷം, മാക്‌സ് ലൈഫ,് മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസും ആക്‌സിസ് ബാങ്കും തമ്മിലുള്ള 70:30 എന്ന സംയുക്ത സംരംഭമായി മാറും. നിര്‍ദ്ദിഷ്ട ഇടപാടുകള്‍ ആവശ്യമായ കോര്‍പ്പറേറ്റ്, റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരത്തിന് വിധേയമാണ്. മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് 2019 ല്‍ 19,987 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്നു.

റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായി ആറ് മുതല്‍ ഒമ്പത് മാസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തിയാകുമെന്ന് ആക്‌സിസ് ബാങ്ക് പ്രതീക്ഷിക്കുന്നു ആക്‌സിസ് ബാങ്കും മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സും ഒരു ദശാബ്ദത്തിലേറെയായി ബിസിനസ്സ് ബന്ധം പുലര്‍ത്തുന്നുണ്ട്. ഇത് 19 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാല ലാഭവും സംരക്ഷണ ഉല്‍പ്പന്നങ്ങളും നല്‍കുന്നു. ഈ ബന്ധത്തിലൂടെ സൃഷ്ടിച്ച മൊത്തം പ്രീമിയം ആകെ 38,000 കോടി രൂപയാണ്.

Author

Related Articles