News

ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിച്ച് എക്‌സ്എന്‍; കൊറോണ പ്രതിസന്ധി ശക്തം

പ്രശസ്തമായ എക്‌സ്എന്‍ ചാനല്‍ ഇന്ത്യയില്‍ നടത്തിവന്ന സംപ്രേഷണം അവസാനിപ്പിച്ചു. ചാനലിന്റെ എഎക്‌സ്എന്‍, എഎക്‌സ്എന്‍ എച്ച്ഡി ചാനലുകള്‍ രാജ്യത്ത് സംപ്രേഷണം നിര്‍ത്തുന്നതായി ചാനലുകളുടെ ഉടമകളായ സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക് അറിയിക്കുകയായിരുന്നു.

ഇന്ത്യയില്‍ മാത്രമല്ല, പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിങ്ങിനെ ആകെ അഞ്ച് രാജ്യങ്ങളിലാണ് എഎക്‌സ്എന്‍ സംപ്രേക്ഷണം അവസാനിപ്പിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രക്ഷേപണം നിര്‍ത്താന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.

മാത്രമല്ല, ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സ്ട്രീംമിംഗ് സംവിധാനം വ്യാപകമായതോടെ ചാനലിലെ സീരിസുകള്‍ക്ക് കാര്യമായ ജനപ്രീതി കിട്ടുന്നില്ല എന്നതും പ്രതിസന്ധിക്ക് കാരണമായി. ജനപ്രീതിയുണ്ടായിരുന്ന ഫിയര്‍ ഫാക്ടര്‍, ബ്രേക്കിംഗ് ദി മജിഷ്യന്‍സ് കോഡ്, ഗോസ്റ്റ് ഹണ്ടേഴ്‌സ്, മിനിട്ട് ടു വിന്‍ ഇറ്റ്, ബിലീവ് ഇറ്റ് ഓര്‍ നോട്ട്, സ്ട്രീറ്റ് മാജിക്, ടോപ് ഗിയര്‍, ദി അമേസിങ് റെയിസ് എന്നിങ്ങിനെ പല ഷോകളും ടിവി സീരിസുകളും ഇന്ത്യയില്‍ അവതരിപ്പിച്ച് വന്നിരുന്നത് എഎക്‌സ്എന്‍ ചാനല്‍ ആയിരുന്നു.

Author

Related Articles