പതഞ്ജലി ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്; പ്രവേശനം ഉടനെന്ന് ബാബ രാംദേവ്
ന്യൂഡല്‍ഹി: ബാബരാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പതഞ്ജലിയുടെ ഐപിഒ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ഞജലിയുടെ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം വൈകാതെ ഉണ്ടാവുമെന്ന് ബാബ രാംദേവും പ്രതികരിച്ചു.
നിലവിലെ ഓഹരി ഉടമകളുടെ താല്പര്യം പരിഗണിച്ചാവും ഐപിഒ നടത്തുക. രുചി സോയയുമായുള്ള ഇടപാടിലൂടെ പതഞ്ജലി ഗ്രൂപ്പിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ബാബ രാംദേവ് പറഞ്ഞു. കോവിഡ് കാലത്ത് കമ്പനിയുടെ ഉല്പന്നങ്ങളുടെ വില്പനയില് ഒരു കുറവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
2021 സാമ്പത്തിക വര്‍ഷത്തില്‍ 30,000 കോടിയുടെ വരുമാനമാണ് പതഞ്ജലി ഗ്രൂപ്പിന് ഉണ്ടായത്. ഇതില്‍ 16,318 കോടിയും രുചി സോയയുടെ ഉല്പന്നങ്ങള് വിറ്റാണ് നേടിയത്. 2019ലാണ് രാംദേവ് രുചി സോയയെ ഏറ്റെടുക്കുന്നത്. ഇതിന് പിന്നാലെയാണ് ഓഹരി വിപണിയിലേക്കും കമ്പനി ചുവടുവെക്കാന്‍ ഒരുങ്ങുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍