News

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടെല്ലൊടിഞ്ഞ് ബഹ്‌റൈനും! 2019-20ല്‍ സാമ്പത്തിക വളര്‍ച്ച 1.8 ശതമാനമായി ചുരുങ്ങുമെന്നും റിപ്പോര്‍ട്ട്; തിരിച്ചടിയായത് എണ്ണവിലയിലെ ചാഞ്ചാട്ടവും വ്യാവസായിക ഉത്പാദനത്തിലെ ഇടിവും

ബഹ്‌റൈന്റെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ബഹ്‌റൈന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ വെല്ലുകള്‍ നിറഞ്ഞതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബഹ്‌റൈന്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ കൂടുതല്‍ പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റന്‍സ് ഇംഗ്ലണ്ട് (ഐസിഎഇഡബ്ല്യു), ഓക്‌സ്‌ഫോര്‍ഡ് എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ബഹ്‌റൈന്റെ സാമ്പത്തിക വളര്‍ച്ച 1.6 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം മുന്‍വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ബഹ്‌റൈന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2017 ല്‍ ബഹ്‌റൈന്റെ ആകെ സാമ്പത്തിക വളര്‍ച്ചയായി രേഖപ്പെടുത്തിയത് 3.7 ശതമാനമായിരുന്നു. 2018 ല്‍ ബഹ്‌റൈന്റ സാമ്പത്തിക വളര്‍ച്ചയായി രേഖപ്പെടുത്തിയത് 1.8 ശതമാനമായിരുന്നുവെന്നാണ് കമക്കുകളിലൂടെ വ്യക്തമാക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഇത്  1.6 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.  ബഹ്‌റൈനില്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും, എണ്ണവിലയിലുണ്ടായ ചാഞ്ചാട്ടവും, വ്യാവസായി ഉത്പ്പാദനത്തിലുള്ള ഇടിവുമാണ് ബഹ്‌റൈന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷം കുറയുമെന്ന് വിവിധ പഠന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

എന്നാല്‍ ബഹ്‌റൈനിലെ എണ്ണ ഇതര മേഖലയില്‍ നിന്നുള്ള വളര്‍ച്ചയില്‍ വന്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബഹ്‌റൈനിലെ എണ്ണ മേഖലയിലെ സംഭാവന ഏകദേശം 80 ശതമാനത്തിലധികമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എണ്ണ മേഖലയില്‍ നിന്നുള്ള സാമ്പത്തിക വളര്‍ച്ചയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. എണ്ണ മേഖലയില്‍ നിന്നുള്ള സാമ്പത്തിക വളര്‍ച്ച ഏകദേശം 4.9 സതമാനത്തില്‍ നിന്ന് 2018 ല്‍ 2.5 ശതമാനമായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2019 ല്‍ ബഹ്‌റൈന്റെ എണ്ണമേഖലയില്‍ നിന്നുള്ള സാമ്പത്തിക വളര്‍ച്ച 1.5 ശതമാനമായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

 

Author

Related Articles