News

വീണ്ടും രാജീവ് ബജാജ്; ഏപ്രില്‍ 1 മുതല്‍ അധികാരത്തില്‍

ന്യൂഡല്‍ഹി: രാജീവ് ബജാജിനെ ബജാജ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പുനര്‍ നിയമിക്കാന്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ചൊവ്വാഴ്ച നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് അനുമതി നല്‍കിയത്.

കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജീവ് ബജാജിന്റെ അഞ്ചുവര്‍ഷ കാലാവധി 2020 മാര്‍ച്ച് 31 ന് അവസാനിക്കുകയാണ്. 2020 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന അടുത്ത അഞ്ചുവര്‍ഷത്തേക്കും വീണ്ടും രാജീവ് നിയമിക്കപ്പെട്ടതായി കമ്പനി അറിയിച്ചു.

എന്നിരുന്നാലും, നടക്കാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഈ നിയമനം കമ്പനിയുടെ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാക്കും. അതേസമയം കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായി ഗീത പിരമലിനെ നിയമിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി. ഗീത സ്വതന്ത്ര ഡയറക്ടറായി അഞ്ചുവര്‍ഷത്തെ കാലാവധി അവസാനിക്കുന്നത് 2020 മാര്‍ച്ച് 31 നാണ.് ബിഎസ്ഇയില്‍ ബജാജ് ഓട്ടോയുടെ ഓഹരികള്‍ 2,220.25 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.37 ശതമാനത്തിന്റെ ഇടിവാണ് ഇത് രേഖപ്പെടുത്തുന്നത്.

Author

Related Articles