1 ട്രില്യണ്‍ വിപണി മൂലധനം തൊട്ട് ബജാജ്; ഒരു ട്രില്യണ്‍ ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ വാഹന കമ്പനി
മുംബൈ: കൊവിഡ് ലോക്ക്ഡൗണും തുടരുന്ന പ്രതിസന്ധികളില്‍ നിന്നും സാമ്പത്തിക മേഖലയ്ക്ക് പ്രതീക്ഷ പകരുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ബജാജ് ഓട്ടോ ലിമിറ്റഡ് ഒരു ട്രില്യണ്‍ വിപണി മൂലധന ക്ലബ്ബില്‍ എത്തി. രാജ്യത്ത് ഒരു ട്രില്യണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ വാഹന കമ്പനിയാണ് ബജാജ് ഓട്ടോ ലിമിറ്റഡ്.
ആഭ്യന്തര ഓഹരി വിപണികള്‍ വന്‍ നേട്ടം സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ബജാജ് ഓട്ടോ ലിമിറ്റഡ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇനി മുതല്‍ ഒരു ട്രില്യണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് ക്ലബ്ബില്‍ ഇന്ത്യയുടെ സ്വന്തം ബജാജും ഉണ്ടായിരിക്കും. ഒരു ട്രില്യണ്‍ ക്ലബ്ബില്‍ അനേകം ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. എന്നാല്‍ വാഹന നിര്‍മാതാക്കളില്‍ ബജാജിന് മുമ്പ് മൂന്ന് കമ്പനികളാണ് ഇടം പിടിച്ചിട്ടുള്ളത്. മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ആണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ്, ടാറ്റ മോട്ടോര്‍സ് എന്നിവയാണ് മറ്റ് വഹാന കമ്പനികള്‍.
ഓഹരി മൂല്യത്തിലുണ്ടായ കുതിച്ചുകയറ്റമാണ് ബജാജ് ഓട്ടോ ലിമിറ്റഡിന് ഈ നേട്ടം സ്വന്തമാക്കിക്കൊടുത്തത്. ബജാജ് ഓട്ടോയുടെ ഓഹരി വില 3,459 രൂപ വരെ ആയി ഉയര്‍ന്നു. ബജാജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഓഹരി വിലയാണിത്. ഇതോടെയാണ് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് 1.01 ട്രില്യണ്‍ ആയത്.
കൊവിഡ് പ്രശ്നങ്ങള്‍ മൊത്തത്തില്‍ വാന വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും, ബജാജിനെ അത്രകണ്ട് ബാധിച്ചില്ലെന്ന് പറയേണ്ടി വരും. ഈ വര്‍ഷം ഇതുവരെ ബജാജ് ഓഹരികള്‍ 8.3 ശതമാനം നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. കയറ്റുമതി മേഖലയിലും കമ്പനി ശക്തമായ സാന്നിധ്യമാണ്. ഇതിനിടെ മഹാരാഷ്ട്രയില്‍ പുതിയ മോര്‍ട്ടോര്‍ സൈക്കിള്‍ നിര്‍മാണ പ്ലാന്റ് തുടങ്ങാന്‍ സര്‍ക്കാരുമായി ബജാജ് കരാറില്‍ ഒപ്പിടുകയും ചെയ്തു. 650 കോടി രൂപയുടെ നിര്‍മാണ പ്ലാന്റ് ആണ് ഒരുക്കുന്നത്. ഒരു വര്‍ഷം പത്ത് ലക്ഷം മോട്ടോര്‍ സൈക്കിളുകളാണ് ഇവിടെ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്.
പ്രീമിയം മോട്ടോര്‍ സൈക്കിളുകളായിരിക്കും ഈ പ്ലാന്റില്‍ നിര്‍മിക്കുക. കെടിഎം, ഹസ്ക്വര്‍ണ, ട്രയംഫ് തുടങ്ങിയ പ്രീമിയം ബ്രാന്‍ഡുകളായിരിക്കും ഇവിടെ നിര്‍മിക്കുക. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഈ പ്ലാന്റ് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹന വിപണി കൊവിഡ് പ്രതിസന്ധിയില്‍ വലിയ വെല്ലുവിളി നേരിടുകയാണ്. എന്നാല്‍ ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ ഈ പ്രതിസന്ധി അത്ര രൂക്ഷമല്ല. ഡിമാന്‍ഡിലും കാര്യമായ കുറവ് വന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍