വിപണിയില്‍ വളര്‍ച്ച രേഖപ്പെടുത്തി ബജാജ്; കയറ്റുമതിയിലും പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
വിപണിയില്‍ വളര്‍ച്ച രേഖപ്പെടുത്തി പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്. 2020 സെപ്റ്റംബറില്‍ 20 ശതമാനം വളര്‍ച്ചയാണ് കമ്പനി അവകാശപ്പെടുന്നത്. കയറ്റുമതിയിലും പ്രതിമാസ വില്‍പ്പനയിലും വളര്‍ച്ച കൈവരിക്കാനായെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. 2020 സെപ്റ്റംബര്‍ മാസത്തില്‍ 4,41,306 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. 2019ല്‍ ഇതേ കാലയളവില്‍ 4,02,035 യൂണിറ്റുകളാണ് കമ്പനി വിറ്റത്. വാര്‍ഷിക വില്‍പ്പനയില്‍ 10 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തര വില്‍പ്പനയില്‍ 2020 സെപ്റ്റംബറില്‍ 6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2019ല്‍ ഇതേകാലയളവില്‍ 2,15,501 യൂണിറ്റ് ആയിരുന്നെങ്കില്‍ ഇക്കൊല്ലം അത് 2,28,731 യൂണിറ്റായി വര്‍ധിച്ചു. കയറ്റുമതി ഏറ്റവും ഉയര്‍ന്ന നിരക്കായ 2,12,575 യൂണിറ്റായി. 14 ശതമാനം വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. 2020 സെപ്റ്റംബറില്‍ ഇരുചക്ര വാഹന വിപണിയിലെ ആഭ്യന്തര വില്‍പ്പന കണക്കിലെടുക്കുമ്പോള്‍ 24 ശതമാനം വര്‍ധന രേഖപ്പെടുത്തി. വില്‍പ്പന 2,19,500 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,77,348 യൂണിറ്റായിരുന്നു.
ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതിയിലും 16 ശതമാനം വര്‍ധനയുണ്ടായി. മൊത്തം കയറ്റുമതി കഴിഞ്ഞ മാസം 1,85,351 യൂണിറ്റായി ഉയര്‍ന്നു. 2019 സെപ്റ്റംബറില്‍ 1,59,382 യൂണിറ്റായിരുന്നു കയറ്റുമതി ചെയ്ത്. മൊത്തം ഇരുചക്ര വാഹന വില്‍പ്പന 20 ശതമാനം ഉയര്‍ന്ന് 4,04,851 യൂണിറ്റായി. അതേസമയം ആഭ്യന്തര വിപണിയിലെ വാണിജ്യ വാഹന വില്‍പ്പന കുത്തനെ ഇടിഞ്ഞു. 2019 സെപ്റ്റംബറില്‍ വിറ്റ 38,153 യൂണിറ്റുകളില്‍ നിന്ന് വില്‍പ്പന 76 ശതമാനം ഇടിഞ്ഞ് 9,231 യൂണിറ്റായി. 2020 സെപ്റ്റംബറില്‍ കയറ്റുമതി ചെയ്ത 27,224 യൂണിറ്റുകളുമായി കയറ്റുമതി തുല്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി ചെയ്ത 27,152 യൂണിറ്റുകളില്‍ നിന്ന് നേരിയ വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്.
ആഭ്യന്തര വില്‍പ്പനയിലെ ഇടിവ് ഈ വിഭാഗത്തിലെ മൊത്തം വില്‍പ്പനയില്‍ 44 ശതമാനം ഇടിഞ്ഞ് 36,455 യൂണിറ്റായി. 2019 സെപ്റ്റംബറില്‍ വിറ്റ 65,305 യൂണിറ്റുകളില്‍ നിന്ന് ഇത് കുറഞ്ഞു. 2020 സെപ്റ്റംബറിലെ മൊത്തം ഇരുചക്ര വാഹന വാണിജ്യ വാഹന വില്‍പ്പന വിലയിരുത്തിയ ബജാജ് ഓട്ടോ ലിമിറ്റഡ് 10 ശതമാനം വളര്‍ച്ച 4,41,306 യൂണിറ്റായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍