News

മൊത്ത വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ട് ബജാജ് ഓട്ടോ

ഫെബ്രുവരിയില്‍ ബജാജ് ഓട്ടോയുടെ മൊത്ത വില്‍പ്പനയില്‍ വന്‍ ഇടിവ്. 16 ശതമാനം ഇടിഞ്ഞ് 3,16,020 യൂണിറ്റായി. 2021 ഫെബ്രുവരിയില്‍ 3,75,017 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ മാസത്തെ ആഭ്യന്തര വില്‍പ്പന 1,64,811 യൂണിറ്റില്‍ നിന്ന് 1,12,747 യൂണിറ്റായി. 32 ശതമാനം ഇടിവാണിതെന്ന് ബജാജ് ഓട്ടോ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ 3,32,563 യൂണിറ്റുകളെ അപേക്ഷിച്ച് മൊത്തം ഇരുചക്രവാഹന വില്‍പ്പന 16 ശതമാനം ഇടിഞ്ഞ് 2,79,337 യൂണിറ്റിലെത്തി. മൊത്തം വാണിജ്യ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 42,454 യൂണിറ്റുകളില്‍ നിന്ന് 14 ശതമാനം ഇടിഞ്ഞ് 36,683 യൂണിറ്റിലെത്തിയതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ കയറ്റുമതി 2,10,206 യൂണിറ്റില്‍ നിന്ന് 3 ശതമാനം ഇടിഞ്ഞ് 2,03,273 യൂണിറ്റിലെത്തി.

Author

Related Articles