News

വിപണി മൂല്യം 3 ട്രില്യണ്‍ ഡോളര്‍ മറികടന്ന് ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്

ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ഓഹരികള്‍ ആദ്യമായി മൂന്ന് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം കടന്നു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ പതിനെട്ടാമത്തെ കമ്പനിയാണ് ബജാജ് ഫിന്‍സെര്‍വ്. നിലവില്‍( 3.42 ുാ) 1.06 ശതമാനം ഉയര്‍ന്ന് 18,685 രൂപയിലാണ് ബജാജ് ഫിന്‍സെര്‍വ് ഓഹരികളുടെ വ്യാപാരം നടത്തുന്നത്. ഇന്ന് 19,107 വരെ വില ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ബജാജ് ഫിന്‍സെര്‍വിന്റെ ഓഹകികള്‍ 7.41 ശതമാനം ആണ് ഉയര്‍ന്നത്. ഈ വര്‍ഷം ഇതുവരെ 114 ശതമാനത്തിന്റെ മുന്നേറ്റമാണ് നടത്തിയത്. അടുത്തിടെ മ്യൂച്വല്‍ ഫണ്ട് സ്പോണ്‍സര്‍ ചെയ്യാന്‍ കമ്പനിക്ക് സെബിയുടെ അനുമതി ലഭിച്ചിരുന്നു. ശക്തമായ പ്രീമിയം വളര്‍ച്ചയും സേവനങ്ങളിലെ വൈവിധ്യവും ബജാജ് ഫിന്‍സെര്‍വിന് ഗുണകരമാകും എന്നാണ് വിലയിരുത്തല്‍. റീട്ടെയില്‍ ഫിനാന്‍സ്, ലൈഫ്-ജനറല്‍ ഇന്‍ഷുറന്‍സുകള്‍, സെക്യൂരിറ്റി ബിസിനസ് എന്നിവയിലെ ശക്തമായ സാന്നിധ്യമാണ് കമ്പനി.

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം രാജ്യത്തെ എന്‍ബിഎഫ്സികള്‍ വളര്‍ച്ച വീണ്ടെടുക്കുകയാണ്. ടെക്നോളജിയുടെ പിന്തുണയും എന്‍ഫിഎഫ്സികള്‍ക്ക് ഗുണകരമാകുന്നുണ്ട്. ആര്‍ഐഎല്‍, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, വിപ്രോ, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയവ മൂന്ന് ട്രില്യണ്‍ നേട്ടം കൈവരിച്ച കമ്പനികളാണ്.

Author

Related Articles